malappuram

ലോക്ക്ഡൗണിന്റെ പേരില്‍ റോഡ് അടച്ചത് പ്രതിഷേധാര്‍ഹമെന്ന് എസ്.ഡി.പി.ഐ

Friday July 3rd, 2020

എടപ്പാള്‍: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന പൊന്നാനി താലൂക്കിലെ എടപ്പാള്‍, വട്ടംകുളം, ആലംകോട്, കാലടി, തവനൂര്‍, മേഖലയില്‍ റോഡുകള്‍ മണ്ണും, കല്ലുകളുമിട്ട് തടസ്സപ്പെടുത്തിയത് പ്രതിഷേധാത്മക നടപടിയാണെന്ന് എസ്.ഡി.പി.ഐ എടപ്പാള്‍ മേഖല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പ്രദേശത്തെ ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെങ്കില്‍ അതിന് വേണ്ട നടപടി സ്വീകരിക്കുകയാണ് പോലീസും ബന്ധപ്പെട്ട അധികാരികളും ചെയ്യേണ്ടത്. അല്ലാതെ മുഴുവന്‍ റോഡുകളും മണ്ണിട്ടടച്ച് എമര്‍ജന്‍സി ഹോസ്പിറ്റല്‍ കേസുകളടക്കമുള്ള ആവശ്യങ്ങളെ തടഞ്ഞ് ദുരിതത്തിലാക്കുകയല്ല ചെയ്യേണ്ടത്.

പൊന്നാനി താലൂക്കില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണതിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കില്‍ സര്‍ക്കാരിന്റെ സന്നദ്ധ സേവന വളണ്ടിയര്‍മാരെ ഇത്തരം മേഖലകളില്‍ ഉപയോഗപ്പെടുത്തണം. അല്ലാതെ ഇത്തരം ക്രൂര പ്രവര്‍ത്തികള്‍ ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടില്‍ നിന്നും വീണ്ടും ബുദ്ധിമുട്ടിലാക്കരുത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ പലയിടത്തും ക്രൂരമാകുന്നുണ്ട്. അതിനും വേണ്ട നടപടികള്‍ ബന്ധപ്പെട്ട ആധികാരികള്‍ കൈക്കൊള്ളണമെന്നും എസ്.ഡി.പി.ഐ എടപ്പാള്‍ മേഖല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. എസ്.ഡി.പി.ഐ എടപ്പാള്‍ മേഖല കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ളകുട്ടി, എടപ്പാള്‍ മേഖല കമ്മിറ്റി സെക്രട്ടറി നൂറുല്‍ ഹഖ്, സൈനുദ്ധീന്‍ അയങ്കലം, മുസ്തഫ തങ്ങള്‍, ഹംസ വട്ടംകുളം, റഷീദ് ചങ്ങരംകുളം എന്നിവര്‍ സംസാരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം