വഴി അന്വേഷിച്ച യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

Tuesday May 31st, 2016
2

kolkata peedanamകൊല്‍ക്കത്ത:  ബംഗാളിലെ കൊല്‍ക്കത്തയില്‍ 20കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നിരവധി ഐ.ടി ജോലിക്കാര്‍ താമസിക്കുന്ന കൊല്‍ക്കത്ത സാള്‍ട്ട് ലേക് സെക്ടര്‍ അഞ്ചിലാണ് സംഭവം.

ഞായറാഴ്ച രാത്രി 11.30യോടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകുംവഴി യുവതിക്ക് വഴിതെറ്റി. ഇതേതുടര്‍ന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടു നിന്ന ഒരാളോട് വഴി ചോദിച്ചു. ശേഷം നടന്നു പോയ യുവതിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. യുവതിക്ക് വഴി പറഞ്ഞു കൊടുത്ത ആളും കാറിലുണ്ടായിരുന്നു. വാഹനത്തില്‍വെച്ചാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പുലര്‍ച്ചയോടെ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട യുവതിയെ ഒരു ടാക്‌സി െ്രെഡവറാണ് പ്രദേശത്തെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/young-women-group-raping-kolkata/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം