ലോകബാഡ്മിന്റണ്‍; വെള്ളി മെഡല്‍ നേടി സൈന ചരിത്രം കുറിച്ചു

Sunday August 16th, 2015
2

saina-jakarthaജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക രണ്ടാം നമ്പര്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളി. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൈന. ഫൈനലില്‍ ടോപ് സീഡ് കരോളിന്‍ മരിനോട് നേരിട്ടുള്ള രണ്ട് ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്‌കോര്‍ 21-16, 21-19. നിലവിലെ ചാമ്പ്യനാണ് സ്‌പെയിനിന്റെ കരോളിന മരിന്‍. ആദ്യ ഗെയിം മരിന്‍ നേടിയിരുന്നു. 21-16 എന്ന സ്‌കോറിനാണ് ആദ്യ ഗെയിം മരിന്‍ സ്വന്തമാക്കിയത്. രണ്ടാം ഗെയിം സൈന നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം മരിന്‍ സൈനയെ വീഴ്ത്തി. രണ്ടാം ഗെയിമില്‍ പലപ്പോഴും സൈന മരിനോട് ഒപ്പത്തിനൊപ്പമെത്തിയിരുന്നു.

ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. 1983ല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണ്‍ ആണ് ആദ്യമായി ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയത്. അന്ന് പദുക്കോണിന് വെങ്കലമാണ് ലഭിച്ചത്. പിന്നീട് ഒരു മെഡല്‍ ലഭിക്കാന്‍ ഇന്ത്യക്ക് 2011 വരെ കാത്തിരിക്കേണ്ടി വന്നു. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ടഅശ്വിനി പൊന്നപ്പ സഖ്യമാണ് മെഡല്‍ നേടിയത്. 2013ലും 2014ലും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വനിതാ സിംഗിള്‍സില്‍ പി.വി സിന്ധു വെങ്കലം നേടിയിരുന്നു. എന്നാല്‍, ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായ സൈന വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/world-badminton-saina-won-2nd">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം