അര്‍ധ സൈനിക സേനയില്‍ വനിതകള്‍ക്ക് 33ശതമാനം സംവരണം

Thursday January 7th, 2016
2

BSF women passing outന്യൂഡല്‍ഹി: അര്‍ധസൈനിക വിഭാഗങ്ങളില്‍ 33% വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളില്‍ 33%വും, കാവല്‍ സേന വിഭാഗങ്ങളായ ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി എന്നിവയില്‍ 15%വുമാണ് വനിതകള്‍ക്കായി സംവരണം ഏര്‍പ്പെടുത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അര്‍ധസേനയില്‍ 33% സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹി പൊലീസ് സേനയില്‍ നിലവില്‍ 9%മാണ് വനിതാപ്രാതിനിധ്യം. 33% വനിതാസംവരണം ഏര്‍പ്പെടുത്തണമെന്ന പാര്‍ലമെന്റ് സമിതിയുടെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ സംവരണം കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഒതുങ്ങും.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/women-reserve-bsf">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം