കമലിനെ മുസ്ലിമാക്കുന്നവര്‍ എം.ടിയെ ഹിന്ദുവാക്കാത്തതെന്തേ… വി ടി ഇക്‌റാമുല്‍ഹഖ്‌

Wednesday January 11th, 2017
2

കൊച്ചി: ദേശീയ ഗാന വിഷയത്തില്‍ സംവിധായകന്‍ കമലിനെയും നോട്ട് വിഷയത്തില്‍ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെയും അതിരൂക്ഷമായി വിമര്‍ശിച്ച ബി.ജെ.പി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ നടപടിക്കെതിരെ എസ്.ഡി.പി.ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കമലിനെതിരായ പ്രതികരണം മുസ്ലിംസമുദായത്തിനുള്ള സന്ദേശമായി പ്രചരിപ്പിക്കുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യുന്നത്.

കമലിനെ മുസ്ലിമാക്കുമ്പോള്‍ എം ടിയെ ഹിന്ദുവാക്കാത്തതെന്തേയെന്നു ചോദിച്ചു തുടങ്ങുന്ന പോസ്റ്റ് കേരളീയ പൊതുസമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെയുള്ള സന്ദേശം കൂടിയാണ്. കമലിനെതിരായ പ്രതികരണം മുസ്ലിംസമുദായത്തിനുള്ള സന്ദേശമായി പൊതുബോധം സൃഷ്ടിക്കപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് എം.ടി.ക്കെതിരായ നീക്കം ഹൈന്ദവ സമൂഹത്തിനെതിരെയാണെന്ന് വ്യാഖ്യാനിക്കപ്പെടാത്തതെന്നും പോസ്റ്റില്‍ ചോദിക്കുന്നു.

–പോസ്റ്റിന്റെ പൂര്‍ണരൂപം —

കമലിനെ മുസ്ലിമാക്കുമ്പോള്‍ എം.ടി യെ ഹിന്ദുവാക്കാത്തത് എന്തു കൊണ്ട് ?

ബി ജെ പി നേതാവ് എ .എന്‍.രാധാകൃഷ്ണന്‍ ദേശീയ ഗാന വിഷയത്തില്‍ കമലിനെതിരെയും നോട്ട് വിഷയത്തില്‍ എം .ടി .വാസുദേവന്‍ നായര്‍ക്കെതിരെയും ക്രോധ ഭാഷയില്‍ പ്രസ്താവന നടത്തുകയുണ്ടായി .കമലിനോട് രാജ്യം വിടാനും എം.ടി യോട് രാജ്യത്തിനുള്ളില്‍ അടങ്ങിയൊതുങ്ങി കഴിയാനുമാണ് പറഞ്ഞത് .മലയാളികളെ സംബന്ധിച്ചേടത്തോളം ഇവര്‍ രണ്ടു പേരും കലാകാരന്മാരാണ് .പിന്നെ എങ്ങിനെയാണ് കമലിനോടുള്ള പ്രതികരണം മുസ്ലിം സമുദായത്തിനുള്ള സന്ദേശമായി പൊതു ബോധം സൃഷ്ടിക്കപ്പെടുന്നത്.എങ്കില്‍ എന്തു കൊണ്ടാണ് എം ടി ക്കെതിരായ നീക്കം ഹൈന്ദവ സമൂഹത്തിനെതിരെയാണെന്ന് വ്യഖ്യാനിക്കപ്പെടാത്തത്?
പിന്നെ മുസ്ലിംകളോട് ഒരു കാര്യം ,നിങ്ങള്‍ സ്വസ്ഥമായി ജീവിക്കുന്ന വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കാന്‍ വരുന്നവരോട് എങ്ങിനെ പ്രതികരിക്കണമെന്ന് മദ്രസയില്‍ പോയപ്പോള്‍ നിസ്‌കാരം പോലെ തന്നെ പഠിച്ചിട്ടുണ്ടല്ലോ .
അങ്ങിനെ വരുന്നവരുടെ ഉദ്ദേശ്യം അനന്തപുരിയാണെങ്കിലും എത്തുന്നത് യമപുരിയിലേക്കാവുമെന്ന് ധൈര്യമായി വിളിച്ചു പറയാന്‍ പൊതു സമൂഹത്തിന്റെ പിന്തുണയൊന്നും വേണ്ട ,നിങ്ങളുടെ കയ്യിലുള്ള വിശുദ്ധ ഗ്രന്ഥം മാത്രം മതി .

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/vt-ikram-fb-post-about-mt-kamal">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം