കോട്ടയം: വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രി ആയാല്‍ തന്റെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ മികച്ച വിജയം നേടുമെന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫില്‍ തനിക്ക് സീറ്റ് ലഭിക്കാതിരുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. എല്‍.ഡി.എഫില്‍ പിണറായി വിജയന് മാത്രമാണ് തനിക്കെതിരെ നില കൊണ്ടത്. ലാവ്ലിന് കേസില്‍ എടുത്ത ശക്തമായ നിലപാടാണ് ഇതിന് കാരണമെന്ന് വിശ്വസിക്കുന്നതായും പി.സി ജോര്‍ജ് പറഞ്ഞു.