ജുപ്പീറ്ററിന്റെ പുതിയ പതിപ്പുമായി ടി.വി.എസിന്റെ ആഹ്ലാദം

Thursday August 27th, 2015
2

TVS Jupiter ZXമൊത്തം വില്‍പ്പന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടതിന്റെ ആഹ്ലാദം പങ്കിട്ടും ഉത്സവാഘോഷത്തിനൊരുങ്ങിയും ടി വി എസ് മോട്ടോര്‍ കമ്പനിയുടെ ഗീയര്‍ രഹിത സ്‌കൂട്ടറായ ‘ജുപ്പീറ്ററി’ന്റെ പുത്തന്‍ വകഭേദം പുറത്തിറക്കി. അടുത്തയിടെ അവരിപ്പിച്ച പരിമിതകാല പതിപ്പ് ആധാരമാക്കി ‘സെഡ് എക്‌സ്’ എന്നു പേരിട്ടു വില്‍പ്പനക്കെത്തിച്ച മോഡലിന് മുംബൈയില്‍ 52,426 രൂപയാണു വില; ‘ജുപ്പീറ്റര്‍’ അടിസ്ഥാന വകഭേദത്തിന് 50,398 രൂപയാണു വിലയെന്നതു പരിഗണിച്ചാല്‍ രണ്ടായിരത്തോളം രൂപ അധികമാണിത്.

മുമ്പ് പ്രചരിച്ച വാര്‍ത്തകളില്‍ നിന്നു വ്യത്യസ്തമായി ‘ഡി എക്‌സി’ന്റെ മുന്നില്‍ ടി വി എസ് ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ചിട്ടില്ല. പകരം ചൂട് നിയന്ത്രിക്കുമെന്ന അവകാശവാദത്തോടെ ‘ഡ്യുറ കൂള്‍’ സീറ്റാണു സ്‌കൂട്ടറിലുള്ളത്. ഫ്‌ളോര്‍ ബോര്‍ഡിനും പാനലുകളുടെ ഉള്‍ഭാഗത്തിനും ബീജ് നിറത്തിലുള്ള ലൈനിങ് നല്‍കിയതാണു മറ്റൊരു പുതുമ. ഒപ്പം സ്റ്റാലിയന്‍ ബ്രൗണ്‍, മാറ്റ് ബ്ലൂ എന്നീ പുതുനിറങ്ങളിലും ‘ജുപ്പീറ്റര്‍ സെഡ് എക്‌സ്’ വില്‍പ്പനക്കെത്തുന്നുണ്ട്. കൂടാതെ ടൈറ്റാനിയം ഗ്രേ, മാറ്റ് ബീജ്, സ്പാര്‍ക്ലിങ് സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, വൊള്‍കാനോ റെഡ്, പ്രിസ്റ്റീന്‍ വൈറ്റ് നിറങ്ങളിലും ‘ജുപ്പീറ്റര്‍’ ലഭ്യമാണ്.

സാധാരണ ‘ജുപ്പീറ്ററി’ലുള്ള എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫില്ലിങ് ക്യാപ്, ട്യൂബ്രഹിത ടയര്‍, പാസ് സ്വിച്, അലോയ് വീല്‍ തുടങ്ങിയവയൊക്കെ ‘സെഡ് എക്‌സി’ലുമുണ്ട്. സാങ്കേതിക വിഭാഗത്തിലും മാറ്റമൊന്നുമില്ല; സ്‌കൂട്ടറിനു കരുത്തേകുന്നത് 110 സി സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. പരമാവധി എട്ടു ബി എച്ച് പി കരുത്തും എട്ട് എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ലീറ്ററിന് 62 കിലോമീറ്ററാണ് സ്‌കൂട്ടറിനു ടി വി എസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/tvs-jupiter-zx-new-version">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം