ടി ജെ ജോസഫിനെ ആക്രമിച്ച കേസ്; അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം

Wednesday May 17th, 2017
2

കൊച്ചി: പ്രവാചകനെ അധിക്ഷേപിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ.ജോസഫിനെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്കെതിരെ എന്‍.ഐ.എയുടെ കുറ്റപത്രം തയാറായി. എന്‍.ഐ.എ ആസ്ഥാനത്തു നിന്നുള്ള അനുമതിക്കായി അയച്ചിരിക്കുന്ന കുറ്റപത്രം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. ആദ്യഘട്ട വിചാരണക്ക് പിന്നാലെ പിടിയിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂവാറ്റുപുഴ രണ്ടാര്‍ക്കര തോട്ടത്തിക്കുടി വീട്ടില്‍ സജില്‍, ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടില്‍ എം.കെ. നാസര്‍ (44), ഓടക്കാലി തേലപ്പുറം ഷഫീഖ് (27), ആലുവ ഉളിയന്നൂര്‍ കരിമ്പരപ്പടി വീട്ടില്‍ കെ.എ. നജീബ് (38), അശമന്നൂര്‍ പള്ളിപ്പടി കിഴക്കനായില്‍ വീട്ടില്‍ അസീസ് ഓടക്കാലി (32) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഒന്നര വര്‍ഷത്തിലേറെയായി ഇവര്‍ വിചാരണകാത്ത് ജയിലില്‍ കഴിയുകയാണ്.

മുഖ്യപ്രതി അശമന്നൂര്‍ നൂലേലില്‍ വീട്ടില്‍ സവാദിനെ (30) ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കൂടി അറസ്റ്റ് ചെയ്തശേഷം കുറ്റപത്രം നല്‍കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഇതിന് കഴിയാതെ വന്നതിനെത്തുടര്‍ന്നാണ് മറ്റ് പ്രതികള്‍ക്കെതിരായ വിചാരണ വേഗത്തിലാക്കാന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. 2015 മേയില്‍ നടന്ന വിചാരണയില്‍ 13 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് ഭാര്യക്കും ബന്ധുക്കള്‍ക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോസഫ് ആക്രമിക്കപ്പെട്ടത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/tj-joseph-case-nia-chage-sheet/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം