പാഠപുസ്തക അച്ചടി റീടെന്‍ഡര്‍ ചെയ്യും

Thursday June 18th, 2015
2

TEXT booksതിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തക അച്ചടി റീടെന്‍ഡര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സിംഗിള്‍ ടെന്‍ഡര്‍ മാത്രം വന്ന സാഹചര്യത്തിലാണ് വീണ്ടും ടെന്‍ഡര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാഠപുസ്തക അച്ചടി സംബന്ധിച്ച് സര്‍ക്കാരിനു ചില വീഴ്ചകള്‍ സംഭവിച്ചതായും അതു തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരമാവധി വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ഷോര്‍ട്ട് ടെന്‍ഡറാവും വിളിക്കുക. നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ സര്‍ക്കാരിനു മുന്നോട്ടുപോവാന്‍ കഴിയൂവെന്നും റീടെന്‍ഡറും അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 80 ശതമാനം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി വിദ്യാര്‍ഥികള്‍ക്ക് എത്തിക്കാനായിട്ടുണ്ട്. ബാക്കി 20 ശതമാനം വേഗത്തില്‍ ലഭ്യമാക്കും. വിദ്യാഭ്യാസമന്ത്രി അതുസംബന്ധിച്ച കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കും. സ്വകാര്യ പ്രസ്സുകളില്‍ അച്ചടി നിര്‍ത്തിവച്ചതായി അറിയില്ല. ഇക്കാര്യം പരിശോധിക്കും. പെട്ടെന്ന് എടുത്ത് അച്ചടിക്കാനുള്ളതല്ല ഇവ. മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതെല്ലാം കണക്കിലെടുത്തു മാത്രമേ അച്ചടി നടപടികളുമായി മുന്നോട്ടുപോകാനാവൂ. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

പാഠപുസ്തകങ്ങളുടെ അച്ചടിക്കായി ടെന്‍ഡര്‍ സമര്‍പ്പിച്ച മൂന്നു സ്വകാര്യ കമ്പനികളില്‍ മംഗലാപുരം ആസ്ഥാനമായ മണിപ്പാല്‍ ടെക്‌നോളജീസ് മാത്രമാണ് യോഗ്യത നേടിയത്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയും കേരളത്തില്‍ നിന്നുള്ള മണ്‍വിള സോളാര്‍ ഓഫ്‌സെറ്റുമാണ് പുറത്തായത്. ഒരു കമ്പനി മാത്രം യോഗ്യത നേടിയ പശ്ചാത്തലത്തിലാണ് ടെന്‍ഡര്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. 43 ലക്ഷം പുസ്തകങ്ങളാണ് അച്ചടിക്കാന്‍ ബാക്കിയുള്ളത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/text-book-printing-re-tendor">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം