ശ്രീദേവി കര്‍ത്തയെ ഒഴിവാക്കിയുള്ള പുസ്തക പ്രകാശനച്ചടങ്ങ് ഉപേക്ഷിച്ചു

Saturday September 26th, 2015
2

Sreedevi S Kartha writerതൃശൂര്‍: വിവാദമായ പുസ്തകപ്രകാശന ചടങ്ങില്‍ നിന്ന് സ്വാമി നാരായണ്‍ സന്യാസ സന്‍സ്ഥാന്‍ മഠത്തിന്റെ അധികാരിയായ സ്വാമി പ്രമുഖിന്റെ പ്രതിനിധി വിഹാരി ദാസ് സ്വാമിയെ പ്രസാധകര്‍ ഒഴിവാക്കി. പ്രകാശന ചടങ്ങില്‍ സ്ത്രീകള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന ദാസ് സ്വാമിയുടെ നിലപാട് വിവാദമായിരുന്നു. സ്വാമിയുടെ നിലപാടുകള്‍ കാരണം സാഹിത്യ അക്കാദമി ഹാളില്‍ ശനിയാഴ്ച നടക്കുന്ന ‘കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ നിന്ന് ശ്രീദേവി എസ് കര്‍ത്തയെ വിലക്കിയിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ വിഹാരി ദാസ് ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തൃശൂര്‍ കറന്റ് ബുക്‌സ് അറിയിച്ചു. അതേസമയം, വിവിധ വനിതാ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചടങ്ങ് സംഘാടകര്‍ ഉപേക്ഷിച്ചു. പുസ്തകത്തിന്റെ സഹരചിതാവ് അരുണ്‍ തിവാരിയും വേദി വിട്ടു. തന്നെ അപമാനിച്ച ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശ്രീദേവിയും ഉറച്ചു നില്‍ക്കുകയാണ്.
മുന്‍രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍കലാമും അരുണ്‍ തിവാരിയും ചേര്‍ന്ന് എഴുതിയ ‘Transcendence My Spiritual Experience with Pramukh Swamiji’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് കാലാതീതം. ഇത് പരിഭാഷപ്പെടുത്തിയത് ശ്രീദേവിയായിരുന്നു. എംടി വാസുദേവന്‍നായരാണ് പ്രകാശനം നിര്‍വഹിക്കുന്നത്. ശ്രീദേവിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ശ്രീദേവി എസ് കര്‍ത്ത പറയുന്നത് ശരിയാണെങ്കില്‍ അത്തരം സ്ത്രീവിരുദ്ധ സ്വാമിമാര്‍ ഇത്തരം പരിപാടികളില്‍ വരാതിരിക്കുന്നതാണ് നല്ലതെന്നും നവോത്ഥാന കേരളത്തില്‍ സ്ത്രീവിരുദ്ധ സ്വാമിമാര്‍ക്ക് ഇടമില്ലെന്നും ചടങ്ങില്‍ നിന്ന് എംടി പിന്‍മാറണമെന്നും സോഷ്യല്‍മീഡിയ ആവശ്യപ്പെട്ടിരുന്നു.
ചടങ്ങുമായി ബന്ധപ്പെട്ടവര്‍ തന്നെ ക്ഷണിച്ചിട്ട് പിന്നീട് ഒഴിവാക്കുകയായിരുന്നുവെന്ന് ശ്രീദേവി പറഞ്ഞു. അസംബന്ധമായ നടപടിയാണിത്. എഴുത്തിന്റെ മേഖലയില്‍ ഇല്ലാത്ത മതസ്ഥാപനത്തിന്റെ പേരിലാണ് തന്നെ ഒഴിവാക്കിയതെന്നും അവര്‍ പറഞ്ഞു. സ്ത്രീ സമൂഹത്തെ പൊതുവിലും എഴുത്തുകാരികളെ വിശേഷിച്ചും അപമാനിക്കുന്ന നടപടിയില്‍ നിന്ന് കറന്റ് ബുക്‌സ് പിന്മാറണമെന്നും പുസ്തക പ്രകാശനച്ചടങ്ങ് ഇത്തരത്തില്‍ നടത്താന്‍ അനുവദിക്കില്ലെന്നും വനിതാ സാഹിതി പ്രതികരിച്ചിരുന്നു. ശ്രീദേവിയെ അപമാനിച്ച സംഭവത്തില്‍ തൃശൂര്‍ കറന്റ് ബുക്‌സ് മാപ്പ് പറയണമെന്ന് ടിഎന്‍ സീമ ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യ കേരളം ഇതിനെതിരെ പ്രതികരിക്കണം. നിലപാട് സ്ത്രീവിരുദ്ധമാണെന്നും സീമ പറഞ്ഞു.

നാളെ എന്റെ പുസ്തക പ്രകാശനം.വേദിയിൽ കയറാൻ എനിക്ക് വിലക്ക്. വിശിഷ്ട അതിഥി യായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്…

Posted by Sreedevi S Kartha on Friday, September 25, 2015

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം