സഹോദരിമാര്‍ നടത്തിയ പെണ്‍വാണിഭസംഘം പിടിയില്‍; സംഘത്തില്‍ കോളജ് വിദ്യാര്‍ഥിനികളും

Saturday March 4th, 2017
2
Representational image

കൊല്ലം: ചെങ്ങന്നൂരില്‍ സഹോദരിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വന്‍ പെണ്‍ വാണിഭ സംഘത്തെ അറസ്റ്റു ചെയ്തു. അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തില്‍ കോളജ് വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ഉള്‍പ്പെട്ടിരിക്കുന്നു. ഇവര്‍ക്കു കിട്ടുന്ന പ്രതിഫലം 3000 രൂപ മുതല്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സഹോദരിമാരുടെ നേതൃത്വത്തിലാണ് ഈ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പന്തളം പറന്തല്‍ സ്വദേശി ബീന(30), വെണ്‍മണി സ്വദേശിയായ ബിനു(35) എന്നിവര്‍ അറസ്റ്റിലായതോടെയാണ് സംഘത്തില്‍ വീട്ടമ്മമാരും കോളജ് വിദ്യാര്‍ഥിനികളും പ്രവര്‍ത്തിച്ചിരുന്നതായി വ്യക്തമായത്. മൊബൈല്‍ ഫോണിലൂടെയാണ് ഇവര്‍ കരാര്‍ ഉറപ്പിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ജില്ലാ ആശുപത്രി ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ലോഡ്ജിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ ഇടപാടുകാരെ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനും രണ്ടു സ്ത്രീകളും പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുന്നവരെ ഇതേ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന പൊലീസ് പറഞ്ഞു. ആശുപത്രി ജംഗ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യസംഘം പ്രവര്‍ത്തിക്കുന്നതായി മുമ്പും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സമ്പന്ന കുടുംബത്തിലെ യുവതികളെന്നു തോന്നിക്കുന്നതരത്തില്‍ ഇരുചക്ര വാഹനത്തില്‍ എത്തുന്ന യുവതികള്‍ ഇടപാടുകാരില്‍ നിന്നും മൂവായിരം മുതല്‍ പതിനായിരം രൂപ വരെ വാങ്ങിയിരന്നു. കോളജ് വിദ്യാര്‍ഥിനികളാണെങ്കില്‍ പണത്തോടൊപ്പം വസ്ത്രങ്ങളും നല്‍കണം. വീട്ടമ്മമാര്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കുട്ടികളോടൊപ്പമാണ് എത്തുന്നത്. ഫോണില്‍ വിളിക്കുന്നവരോട് ലോഡ്ജിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ കാത്തിരിക്കാന്‍ നിര്‍ദേശിക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. ലോഡ്ജു മുറിയിലേക്ക് പോകുന്നതിനു മുമ്പ് കുട്ടിയെ സംഘത്തിലെ തന്നെ മറ്റുള്ളവരെ ഏല്‍പിക്കും. സ്ഥിരമായി വാടകവീടുകള്‍ മാറി മാറി താമസിക്കുന്ന യുവതികളും കുട്ടിയും മാതാവും അടുത്ത കാലം വരെ മുളക്കുഴ അരീക്കരയിലാണ് താമസിച്ചിരുന്നത്. വിവാഹിതകളായ സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ ഇവരോടൊപ്പമല്ല താമസിക്കുന്നത്. അരീക്കരയിലെ വീട്ടില്‍ രാത്രികാലത്തും ഇടപാടുകാരെത്തി തുടങ്ങിയതോടെ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ വീടു മാറിയത്. ഇവരുടെ സംഘത്തില്‍ വീട്ടമ്മമാര്‍, കോളജ് വിദ്യാര്‍ഥിനികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായും മൊബൈല്‍ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് സംഘാംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. രാത്രിസമയത്തെക്കാള്‍ കൂടുതല്‍ പകല്‍ നേരത്താണ് ഇവര്‍ ലോഡ്ജ്മുറിയിലെത്തുന്നത്. റെയ്ഡില്‍ പിടിയിലായതോടെ ലോഡ്ജ് നടത്തിപ്പുകാരനെയും മാനേജരെയും പൊലീസ് പ്രതികളാക്കിയിട്ടുണ്ട്. സഹോദരിമാരുടെ സംഘത്തെ പിടികൂടിയതറിഞ്ഞ് പൊലീസിനെ സ്വാധീനിക്കാനും ശ്രമം നടന്നു. എസ്‌ഐമാരായ മുരളി, ഷാജി, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിനി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ െഷെബു, സജന്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/sisters-sex-racket-kollam-mobile">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം