‘അണ്ഡകടാഹത്തിലെ ഒരു പപ്പടം’ ഷോര്‍ട്ട് ഫിലിം വൈറലാകുന്നു

Tuesday July 25th, 2017
2

എല്ലാ അറിവുകളും നിഷ്പ്രഭമാകുന്നതെവിടെയാണ്? ഈ ചോദ്യത്തിനുള്ള നിഷ്‌കളങ്കമായ ഉത്തരമാണ് ‘അണ്ഡകടാഹത്തിലെ ഒരു പപ്പടം’ എന്ന ചെറു സിനിമ. സകല വിഷയങ്ങളെപറ്റിയും ആധികാരികതയോടെ സംസാരിക്കുന്ന മനുഷ്യരെ മലബാറിലെ ചായപ്പീടികകളിലും, ബാര്‍ബര്‍ഷോപ്പുകളിലും നമുക്ക് കാണാം. ഇത്തരത്തിലുള്ള വാചാലനായ ഒരു വസ്തു ബ്രോക്കറാണ് ഈ ഹൃസ്വചിത്രത്തിലെ കഥാനായകന്‍. ഒരു കച്ചവടം നടക്കുമോ എന്ന പ്രതീക്ഷയില്‍ ചായക്കടയിലിരുന്ന് സുഹൃത്തിനോട് വര്‍ത്തമാനം പറഞ്ഞ് തുടങ്ങുന്ന അദ്ദേഹം സകല അന്താരാഷ്ട്ര വിഷയങ്ങളും പിന്നീട് ഭൂമിയും, ആകാശവും കഴിഞ്ഞ് തന്റെ സംസാരം തുടരുമ്പോള്‍ എല്ലാ അറിവുകള്‍ക്കുമപ്പുറം തന്റെ ഗൗരവതരമായ പ്രശ്‌നം ദാരിദ്ര്യമാണ് എന്ന് അറിയുന്ന ഒരു വൈകാരിക നിമിഷമാണ് ചിത്രത്തിന്റെ കഥാതന്തു.
സത്യസന്ധമായ അവതരണം കൊണ്ട് ശ്രദ്ധേയമായ ഈ ചെറുസിനിമ അഡ്വ.എസ്.ബിജിലാല്‍ രചനയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഖാലിദ് തയ്യില്‍, സിദ്ദീഖ് അംബൂക്കാടന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥ്യ ബോധത്തോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ഹൃസ്വചിത്രം തീര്‍ച്ചയായും പ്രേക്ഷകനെ നൊമ്പരപ്പെടുത്താനും ചിന്തിപ്പിക്കാനും പോന്നതാണ്. അന്താരാഷ്ട്ര ഫിലിം മേളകളില്‍ ശ്രദ്ധേമായ ‘ഇയാള്‍ നിങ്ങളല്ലല്ലോ?’ എന്ന ഹൃസ്വ ചിത്രം സംവിധാനം ചെയ്തതും ബിജിലാലായിരുന്നു. യുട്യൂബില്‍ പ്രക്ഷേപണം ചെയ്ത ഈ ഷോര്‍ട്ട് ഫിലിം ഇതിനകം നിരവധിയാളുകള്‍ കണ്ടിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/short-film-pappadam-virul">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം