വി ശിവന്‍കുട്ടി സ്‌പോട്‌സ് കൗണ്‍സില്‍ അധ്യക്ഷനാവും

Thursday June 23rd, 2016
2

v shivankutyതിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ സ്‌പോട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റിയംഗത്തെ സിപിഎം പരിഗണിക്കുന്നു. മുതിര്‍ന്ന സിപിഎം നേതാവായ വി ശിവന്‍കുട്ടിയെയാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുന്‍ സ്‌പോട്‌സ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി പി ദാസന്റെ പേരു വിണ്ടും ഉയര്‍ന്നു വന്നെങ്കിലും സ്‌പോട്‌സ് ലോട്ടറിയുമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ടിപി ദാസന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും നോമിനേറ്റഡ് ഭരണസമിതി അംഗങ്ങളെല്ലാം രാജിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. അഞ്ജു ബോബി ജോര്‍ജ് രാജി വെച്ച സാഹചര്യത്തില്‍ പുനസംഘടന എളുപ്പമായെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. തലസ്ഥാനത്തു നിന്നു തന്നെയുള്ള സിപിഎം നേതാവായ ശിവന്‍കുട്ടിയെയാണ് പരിഗണിക്കുന്നത്.

നേമത്തു പരാജയപ്പെട്ടെങ്കിലും ശിവന്‍കുട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് അഭിപ്രായമുയര്‍ന്നിരിന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ശിവന്‍കുട്ടി ,തലസ്ഥാനത്തെ മികച്ച സ്‌പോടസ് സംഘാടകന്‍ കൂടിയാണ്. ഈ സാഹചര്യത്തിലാണ് ശിവന്‍ കൂട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ടി പി ദാസനു വേണ്ടി ഒരു വിഭാഗം ഇപ്പോഴും വാദിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദാസനെ കൊണ്ടു വരുന്നത് അനുകൂലമല്ലായെന്നാണ് സിപിഎം കണക്കുക്കുട്ടുന്നത്. നിയമസഭാ സമ്മേളം കഴിഞ്ഞാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/shivankutty-kerala-sports-council-president">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം