വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച മദ്‌റസാധ്യാപകന്‍ അറസ്റ്റില്‍

Wednesday March 15th, 2017
2

ഇരിട്ടി: വിളക്കോട് ചാക്കാട് മദ്‌റസയില്‍ നാല് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട തരുവണ സ്വദേശി മുഹമ്മദ് റാഫി (26)യെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ) നിയമപ്രകാരം കേസെടുത്തു. ക്ലാസ് നടക്കുന്നതിടെ അധ്യാപകന്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ഥിനികള്‍ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കളാണ് മുഴക്കുന്ന് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് വനിത പൊലീസ് എസ്.ഐ മല്ലിക സ്ഥലത്തെത്തി കുട്ടികളില്‍നിന്ന് മൊഴിയെടുത്തു. മുഴക്കുന്ന് എസ്.ഐ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒരുമാസം മുമ്പാണ് അധ്യാപകനായി ചുമതലയേറ്റത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/sexual-abuse-student-teacher-caches/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം