യു.എ.പി.എ: ലോക്‌നാഥ് ബെഹ്‌റയെ വെറുതെ വിടുക; എസ്.ഡി.പി.ഐ നേതാവിന്റെ പോസ്റ്റ്

Monday December 26th, 2016
2

മലപ്പുറം: യു.എ.പി.എ പ്രയോഗിക്കുന്നതിന്റെ പേരില്‍ കേരള പോലിസ് മേധാവി ലോക്‌നാഥ് ബെഹറയെ കുറ്റപ്പെടുത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്ന എസ്.ഡി.പി.ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖാണ് ‘ഡി.ജി.പി.ലോക്‌നാഥ് ബെഹറയെ വെറുതെ വിടുക’ എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
യു.എ.പി.എ എന്ന കരിനിയമത്തിനെതിരെ സി.പി.എം നേതാക്കളായ ആനത്തലവട്ടം മുതല്‍ കോടിയേരി വരെയും കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തല മുതല്‍ സുധീരന്‍ വരെയും സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വം മുതല്‍ പന്ന്യന്‍ വരെയുമുള്ള നേതാക്കള്‍ രംഗത്തെത്തിയതിനെ പക്ഷപാദിത്വമാണ്  പോസ്റ്റിലൂടെ ചോദ്യം ചെയ്യുന്നത്.
നാറാത്തെ 21 ചെറുപ്പക്കാര്‍, സാക്കിര്‍നായിക്കിന്റെ സഹപ്രവര്‍ത്തകര്‍, ദമ്മാജ്കാര്‍, മുജാഹിദ് പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്ത് എന്നിവര്‍ക്കെതിരെയൊക്കെ യു.എ.പി.എ ചുമത്തിയപ്പോള്‍ മേല്‍പറഞ്ഞ നേതാക്കള്‍ കാശിക്കു പോയിരിക്കുകയായിരുന്നോ എന്നും പോസ്റ്റില്‍ ചോദിക്കുന്നു. ലോക്‌നാഥ് ബെഹറ വിവേചനമില്ലാതെ യു.എ.പി.എ പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് കേരളീയ പൊതുസമൂഹത്തിന് ചൊറിച്ചില്‍ തുടങ്ങിയതെന്നും പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.
സമ്മര്‍ദ്ദത്തിനു വഴങ്ങി കേസുകള്‍ പുനപ്പരിശോധിക്കുമ്പോഴും യു.എ.പി.എ ചുമത്തേണ്ടത് തീവ്രവാദികള്‍ക്കെതിരെയാണെന്ന പ്രതിപക്ഷ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും പ്രസ്താവനയിലൂടെ ഭരണകൂടം ആരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ബോധ്യപ്പെടുമെന്നാണ് പോസ്റ്റ് നല്‍കുന്ന സൂചന.

ഇക്‌റാമുല്‍ഹഖിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം..

ഡി .ജി .പി .ലോക്‌നാഥ് ബെഹ്‌റയെ വെറുതെ വിടുക

അങ്ങനെ യു.എ .പി .എ എന്ന കരിനിയമത്തിനെതിരെ കേരളത്തിലെ പൊതു സമൂഹം രംഗത്തു വന്നിരിക്കുന്നു .
സി .പി .എം .നേതാക്കളായ ആനത്തലവട്ടം മുതല്‍ കോടിയേരി വരെ .കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തല മുതല്‍ സുധീരന്‍ വരെ .പിന്നെ സിപിഐ നേതാക്കള്‍ ബിനോയ് വിശ്വം മുതല്‍ പന്ന്യന്‍ വരെ .
നാറാത്,സാകിര്‍ നായിക്കിന്റെ സഹപ്രവര്‍ത്തകര്‍ ,ദമ്മാജ്കാര്‍,മുജാഹിദ് പ്രഭാഷകന്‍ ശംശുദ്ധിന്‍ പാലത്തു വരെ ഈ കെണിയില്‍ പെട്ടപ്പോള്‍ മേല്‍പറഞ്ഞ നേതാക്കളെല്ലാം കാശിക്കു പോയതായിരുന്നു .
ഇപ്പൊ ലോക്‌നാഥ് ബെഹ്‌റ ആരോടും വിവേചനമില്ലാതെ മുസ്ലിംകളെല്ലാത്തവര്‍ക്കെതിരെയും യു എ പി എ പ്രയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് കേരളീയ ‘പൊതു’സമൂഹത്തിനു ചൊറിച്ചില്‍ തുടങ്ങിയത് .സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ കേസുകള്‍ പുനഃപരിശോധിക്കുമ്പോഴും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയുന്നത് ഈ വകുപ്പ് ചുമത്തേണ്ടത് തീവ്രവാദികള്‍ക്കെതിരെയാണെന്നാണ് .അപ്പൊ കാര്യം മനസ്സിലായല്ലോ !
ആയതിനാല്‍ ലോക്‌നാഥ് ബെഹ്‌റയെ വെറുതെ വിടുക !!

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/sdpi-lea-der-fb-post-for-dgp-be-hra">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം