സ്വദേശി വത്കരണം; ആയിരം മൊബൈല്‍ ഷോപ്പുകള്‍ പൂട്ടി

Wednesday June 29th, 2016
2

mobile shop saudiറിയാദ്: മൊബൈല്‍ ഷോപ്പുകള്‍ സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വന്ന് മൂന്ന് ആഴ്ചക്കിടെ നിയമം പാലിക്കാത്ത ആയിരം മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിയതായി സൗദി തൊഴില്‍ വകുപ്പുമന്ത്രാലയം അറിയിച്ചു.

റമദാന്‍ ഒന്നുമുതലാണ് സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ 50 ശതമാനം സ്വദേശിവത്ക്കരണം നിര്‍ബണന്ധമാക്കിയത്. സ്വദേശിവത്ക്കരണം പാലിക്കാത്ത 998 സ്ഥാപനങ്ങളാണ് ഇതുവരെ അടച്ചതെന്ന് തൊഴില്‍ വകുപ്പ് മന്ത്രാലയം അറിയിച്ചു. ഇത്രയും സ്ഥാപനങ്ങളിലായി നാലായിരത്തില്‍ പരം വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. ഇവര്‍ മറ്റു തൊഴിലുകള്‍ കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. റെയ്ഡു ഭയന്ന് അടച്ചിട്ട കടകള്‍ക്കെതിരെ നടപടി ആരംഭിച്ചതായും ഇവര്‍ക്കെയതിരെയുളള ശിക്ഷാ നടപടികള്‍ തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന് കീഴിലുളള പ്രത്യേക സമിതിക്ക് കൈമാറിയതായും അധികൃതര്‍ പറഞ്ഞു.

അടച്ച കടകള്‍ക്കു പുറമേ പുറമെ ദമാം പ്രവിശ്യയില്‍ 502ഉും റിയാദില്‍ 210 നിയമ ലംഘനങ്ങളുമാണ് കണ്ടെത്തിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 8002 മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ 50 ശതമാനം സ്വദേശിവത്ക്കരണം പാലിച്ചിട്ടുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ രണ്ടിന് മുമ്പ് മൊബൈല്‍ ഷോപ്പുകള്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടത്തണം. ഇതിന് മുന്നോടിയായി പരിശോധന തുടരുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/saudi-mobile-shops-1000-closed">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം