ആര്‍.എസ്.എസ്.വേദിയില്‍ പങ്കെടുത്ത സമദാനിയുടെ നിലപാട് വിവാദമാകുന്നു

Sunday January 5th, 2014
2

Samadani mlaമലപ്പുറം:  കോട്ടയ്ക്കലില്‍ നടന്ന ചടങ്ങില്‍ സമദാനിയെ കൂടാതെ ബി.ജെ.പി. ആര്‍.എസ്.എസ്. നേതാക്കള്‍ മാത്രമാണ് വേദിയില്‍ ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ ലീഗ് നേതൃത്വം കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. സംഭവത്തില്‍ സമദാനിയോട് പാര്‍ട്ടി വിശദീകരണം ചോദിക്കും.
പാര്‍ട്ടി നേതൃത്വം മോഡി വിരുദ്ധ നിലപാടുകളും പ്രസംഗങ്ങളും പോഷക സംഘടനകള്‍ മോഡി വിരുദ്ധ കാമ്പയിനുകളും നടത്തുന്ന സമയത്താണ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി മോഡി സ്തുതിപാടകര്‍ക്കൊപ്പം അവരുടെ ചടങ്ങില്‍ പങ്കെടുത്തിരിക്കുന്നത്.
സമദാനിയുടെ നടപടിക്കെതിരെ യൂത്ത് ലീഗും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മാണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബി.ജെ.പിയുടെ കൂട്ടയോട്ടം ചീഫ് വിപ്പ് പി.സി ജോര്‍ജ് ഉദ്ഘാടനം ചെയ്തതും ഏറെ വിവാദമായിരുന്നു.
അതെ സമയം യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ലീഗ് നേതാവ് ആര്‍.എസ്.എസ്.പരിപാടിയില്‍ പങ്കെടുത്തതെന്ന് സി.പി.എം.നേതാവ് ഇ പി ജയരാജന്‍ പ്രതികരിച്ചു.
എന്നാല്‍ സമദാനി പങ്കെടുത്തതില്‍ തെറ്റില്ലെന്നാണ് ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഇതെക്കുറിച്ച് പ്രതികരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തീയില്‍ കുരുത്ത താമര എന്ന ബി.ജെ.പി.യുടെ പുസ്തകം പ്രകാശനം ചെയ്തതും സമദാനിയല്ലായിരുന്നോ എന്നും പി.സി.ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചു.
രാജ്യസഭാംഗമായിരുന്ന കാലത്ത് റമദാന്‍ മാസം സംഘപരിവാര സഹയാത്രികന്റെ ബാറിന്റെ ദശവാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറായ സമദാനിയുടെ നിലപാട് അന്ന് ഏറെ വിവാദമുണ്ടാക്കിയിരുന്നു. തുടര്‍ന്നുള്ള രാജ്യസഭാംഗത്വം നല്‍കേണ്ടതില്ലെന്നു വരെ പാര്‍ട്ടിയില്‍ ചര്‍ച്ചയുണ്ടായിരുന്നതായി സൂചനയുണ്ട്. പിന്നീട് പാര്‍ട്ടി ഘടകങ്ങളുടെ അറിവോടെയല്ലാതെ പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടാമതും രാജ്യസഭാംഗത്വം നല്‍കിയതെന്നും ശ്രുതിയുണ്ടായിരുന്നു.
മുസഫര്‍ നഗറില്‍ ആയിരക്കണക്കിന് മുസ്ലിംകള്‍ അഭയാര്‍ഥികളാക്കപ്പെടുകയും പിഞ്ചുകുട്ടികളക്കം കൊല്ലപ്പെടുകയും ചെയ്തതിന് ഉത്തരവാദികളായ സംഘപരിവാരത്തോടൊപ്പം വേദി പങ്കിട്ട സമദാനിയുടെ നിലപാട് വരുംദിനങ്ങളില്‍ മുസ്ലിംലീഗിനെ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/samadani-rss-balagogulam">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം