മുസ്ലിംവിദ്യാര്‍ഥികളെ തേടി ആര്‍.എസ്.എസ് കാംപസുകളിലേക്കിറങ്ങുന്നു

By Posted by: priya|Saturday October 17th, 2015
2

RSS appointmentന്യൂഡല്‍ഹി: മുസ്ലിം വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കാമ്പസുകളിലേക്കിറങ്ങിച്ചെല്ലാന്‍ കര്‍മ്മപദ്ധതിയുമായി ആര്‍.എസ്.എസ്. മുസ്ലിംകളെ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളാക്കാന്‍ ഇന്ദ്രേഷ് കുമാര്‍ സ്ഥാപിച്ച മുസ്ലിം രാഷ്ട്രീയ മഞ്ചിനെയാണ് സംഘ് നിയോഗിച്ചിരിക്കുന്നത്. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന്റെ ജന്മദിനത്തില്‍ ന്യൂഡല്‍ഹി റാഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ഇന്ദ്രേഷ് കുമാര്‍ തന്നെ പദ്ധതിക്ക് തുടക്കമിട്ടു. കലാമിനെ റോള്‍മോഡലാക്കി ഉയര്‍ത്തിക്കാണിച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനം വിദ്യാര്‍ഥി ദിനമായി ആചരിക്കാന്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് തീരുമാനിച്ചതെന്ന് ആര്‍.എസ്.എസ് ഉന്നതാധികാര സമിതി ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അബ്ദുല്‍ കലാമിനെ ഖബറടക്കിയതും യാക്കൂബ് മേമനെ തൂക്കിലേറ്റിയതും ഒരേ ദിവസമാണ്. മേമന്‍ നശിച്ചുപോയ ആളായെങ്കില്‍ അബ്ദുല്‍ കലാം വീണ്ടും ഉയരങ്ങളിലേക്കത്തെുകയാണുണ്ടായതെന്നും കുമാര്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജാമിഅ മില്ലിയ ഇസ്ലാമിയ, ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി ഡല്‍ഹി കാമ്പസ് എന്നിവിടങ്ങളില്‍നിന്ന് മുസ്ലിം വിദ്യാര്‍ഥികളെയും അധ്യാപകരെയും വിളിച്ചുകൂട്ടിയാണ് ഇന്ദ്രേഷ് കുമാര്‍ ചടങ്ങ് സംഘടിപ്പിച്ചത്. മറ്റു കാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ആര്‍.എസ്.എസ് പ്രവര്‍ത്തകരുമടക്കം രണ്ടായിരത്തോളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ‘ഇഗ്‌നോ’ വൈസ് ചാന്‍സലര്‍ പ്രഫ. മുഹമ്മദ് അസ്ലം, ഡല്‍ഹി സാകിര്‍ ഹുസൈന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മസ്‌റൂര്‍ അഹ്മദ് ബേഗ്, ആര്‍.എസ്.എസ് നേതാവ് ഗിരീഷ് ജുയല്‍, ‘ആദം’ എന്‍.ജി.ഒ ചെയര്‍മാന്‍ ഖുര്‍ശിദ് രാജാക്ക, ജെയിന്‍ ടി.വി ചെയര്‍മാന്‍ ജെ.കെ. ജയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ലിം രാഷ്ട്രീയ മഞ്ച് ഡല്‍ഹി കണ്‍വീനര്‍ യാസിര്‍ ജീലാനി, രേഷ്മ എച്ച് സിങ്, അഡ്വ. സയ്യിദ് അലി മുനീര്‍ അന്ദ്രാബി, എയര്‍ മാര്‍ഷല്‍ വാജ്‌പേയി, സാധ്വി ബിവ ഭാരതി, രേണുക ശര്‍മ, ഡോ. സയ്യിദ് റഊഫ്, ഇര്‍ഫാന്‍ മിര്‍സ ബേഗ്, ഹാഫിസ് ശബ്‌റീം തുടങ്ങിയവരും സംബന്ധിച്ചു.

മുസ്ലിം രാഷ്ട്രീയ മഞ്ച് മുസ്ലിം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് തുടങ്ങുന്നത് ഇപ്പോഴാണെന്ന് മഞ്ചിന്റെ യുവജന കണ്‍വീനറും ജാമിഅ മില്ലിയ ഇസ്ലാമിയയിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയുമായ നഖീ തഖി പറഞ്ഞു. ‘വിദ്യാര്‍ഥി ദിനം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മുസ്ലിം രാഷ്ട്രീയ മഞ്ച് വിദ്യാര്‍ഥികളെ വിളിച്ചുകൂട്ടി നടത്തുന്ന ആദ്യ പരിപാടിയാണെന്നും തഖി പറഞ്ഞു. താന്‍ ആദ്യമായാണ് സംഘടനയുടെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് ജെ.എന്‍.യുവിലെ ഗവേഷക വിദ്യാര്‍ഥി ഖമര്‍ ഹൈദര്‍ പറഞ്ഞു. അബ്ദുല്‍ കലാമിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ബുധനാഴ്ചയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ദ്രേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/rss-search-for-muslim-students-in-campus">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം