മ്യാന്‍മറില്‍ മുസ്ലിംകള്‍ക്കെതിരായ അതിക്രമത്തിന് അറുതിയായില്ല

Monday December 19th, 2016
2

യുനൈറ്റഡ് നേഷന്‍സ്: മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷത്തിനു നേരെയുള്ള വംശീയാതിക്രമങ്ങള്‍ അവസാനിക്കുന്നില്ലെന്ന് യു.എന്നിനു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീടുകള്‍ ചുട്ടെരിക്കലും കൊലയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി യു.എന്‍ മനുഷ്യാവകാശ കമീഷനിലെ അംബാസഡര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നൊബേല്‍ സമ്മാന ജേതാവായ ഓങ്‌സാന്‍ സൂചിയെ കുറ്റപ്പെടുത്തിയാണ് മനുഷ്യാവകാശ വിഭാഗം അംബാസഡര്‍ സംസാരിച്ചത്. ദീര്‍ഘ വീക്ഷണമില്ലാത്തതും വിപരീതഫലം ഉളവാക്കുന്നതും നിര്‍ദയമാര്‍ന്നതുമായ സമീപനമാണ് സൂചിയുടേതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതര കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുശാസിക്കുന്ന ഭരണകൂട കടമകള്‍ മറന്ന് ഇരകള്‍ക്കുനേരെ അവഹേളനം നടത്തുകയാണ്. വടക്കന്‍ രാഖൈന്‍ സംസ്ഥാനത്ത് നടമാടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതില്‍നിന്ന് സ്വതന്ത്ര സംഘങ്ങളെ തടയുന്നതായും മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് റോഹിങ്ക്യകള്‍ ബംഗ്‌ളാദേശിലേക്കു പലായനം ചെയ്യുകയാണ്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/rohingya-clash-torture">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം