ജെയ്പൂര്‍: മാനഭംഗത്തിനിരയായ യുവതിയോടൊപ്പം സെല്‍ഫിയെടുത്ത രാജസ്ഥാന് വനിതാ കമീഷന് അംഗം സോമ്യ ഗുര്‍ജന്‍ രാജിവെച്ചു. സംഭവം വിവാദമായതോടെ വനിതാ കമ്മീഷന് അധ്യക്ഷ ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തിലാണ് രാജി. മാനഭംഗത്തിനിരയായ യുവതിയെ കാണാന്‍ ബുധനാഴ്ചയാണ് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായ സുമന് ശര്‍മയും കമീഷന് അംഗം സോമ്യ ഗുര്‍ജറും വടക്കന്‍ ജെയ്പൂരിലെ പൊലീസ് സ്റ്റേഷനിലെത്തിയത്.
ശേഷം സോമ്യ യുവതിക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇവരോടൊപ്പം കമീഷന് അധ്യക്ഷയും സെല്‍ഫിയില്‍ മുഖം കാണിച്ചിട്ടുണ്ട്. യുവതിയോട് സംസാരിക്കുമ്പോഴാണ് കമീഷന് അംഗം സെല്‍ഫിയെടുത്തതെന്നും ഇത് താന്‍ അറിഞ്ഞില്ലെന്നുമാണ് സുമന് ശര്‍മ അവകാശപ്പെടുന്നത്.