യുഡിഎഫ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവാകുന്ന പതിവിന് വിപരീതമായി രമേശ് ചെന്നിത്തല

Friday May 27th, 2016
2

chennithalaതിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പിന്‍മാറിയതിനെ തുടര്‍ന്ന് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയായി. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാട് എടുത്തതോടെയാണ് നറുക്ക് രമേശ് ചെന്നിത്തലയ്ക്ക് വീണത്. കെസി ജോസഫാണ് പ്രതിപക്ഷ ഉപ നേതാവ്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ ഐ ഗ്രൂപ്പ് നേരത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ നിന്നും വിജയിച്ച കെ മുരളീധരന്റെ പേരും പറവൂര്‍ എംഎല്‍എ വിഡി സതീശന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഞായാറാഴ്ച രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിലാകും ഇതേ സംബന്ധിച്ച് ഔദോഗിക പ്രഖ്യാപനം ഉണ്ടാകുക.

തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ എണ്ണം കൂടിയത് ചെന്നിത്തലയ്ക്ക് ഗുണകരമാകുകയായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവാകുന്ന പതിവിനാണ് ഇതോടെ വിരാമമാകുന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/ramesh-chennithala-leader-udf">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം