ബാബാ രാംദേവുമായി സാദിഖലി ശിഹാബ് തങ്ങള്‍ വേദി പങ്കിട്ടത് വിവാദമാകുന്നു

Saturday February 15th, 2014
2

Ramdev Sadikaliകോഴിക്കോട്: മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബാബാ രാംദേവുമായും ബി.ജെ.പി.നേതാവ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളക്കുമൊപ്പം വേദി പങ്കിട്ടത് വിവാദമാകുന്നു.  കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തുന്ന സോമയാഗ വേദിയിലാണ്  ബാബാ രാംദേവിനൊപ്പം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ വേദി പങ്കിട്ടത് വിവാദമാകുന്നു. സോമയാഗത്തിന്റെ വേദിയിലെത്തിയ യോഗഗുരു ബാബ രാംദേവ് കോണ്‍ഗ്രസിനും മൂന്നാം മുന്നണിക്കുമെതിരെ ആഞ്ഞടിക്കുകയും മോഡിക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. മോഡിയെക്കുറിച്ച് താ്ന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും മോഡിയാണ് ഇന്ത്യയെ ഭരിക്കേണ്ടതെന്നുമാണ് രാംദേവ് പറഞ്ഞത്. ബി.ജെ.പി.ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി എസ് ശ്രീധരന്‍പിള്ളയും പങ്കെടുത്തിരുന്നു. പരിപാടിയിലെ സംഘ്പരിവാര്‍ അജണ്ട തിരിച്ചറിഞ്ഞ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നപ്പോഴാണ് സാദിഖലി തങ്ങള്‍ രാംദേവുമൊത്ത് വേദി പങ്കിട്ടത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ മുസ്‌ലിംകള്‍ തനിക്കൊപ്പമാണെന്ന് മോഡി കള്ള പ്രചാരണം നടത്തിക്കൊണ്ടിരിക്കെ കേരളത്തിലെ ഒരു മുസ്‌ലീം നേതാവിനെ കൂടെ ഇരുത്താനായത് തങ്ങളുടെ രാഷ്ട്രീയ വിജയമായാണ് സംഘ്പരിവാര്‍ കരുതുന്നത്. സാദിഖലി തങ്ങളെ ഹരിദ്വാറിലെ തന്റെ ക്ഷേത്രത്തിലേക്ക് രാം ദേവ് ക്ഷണിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ബാലഗോകുലം പരിപാടിയില്‍ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി എം.എല്‍.എ പങ്കെടുത്തതും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
സംഘപരിവാരത്തിനും ബി.ജെ.പി.ക്കുമെതിരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആദ്യമായി തുടക്കം കുറിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗെന്നതും ശ്രദ്ധേയമാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/ramdev-sadikali-thangal">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം