ജയ്പൂര്‍: പീഡനത്തിനിരയായ യുവതിയെ പോലിസ് സ്റ്റേഷനില്‍ വെച്ച് സന്ദര്‍ശിക്കുന്നതിനിടെ സെല്‍ഫി പകര്‍ത്തിയ രാജസ്ഥാന് വനിതാകമ്മീഷന് അംഗം വിവാദത്തില്‍. സംഭവം വിവാദമായതോടെ വനിതാ കമ്മീഷന് അംഗം സോമ്യ ഗര്ജറിനോട് കമ്മീഷന് ചെയര്‍പെഴ്സണ്‍ രേഖാമൂലം വിശദീകരണം തേടി.
വിശദീകരണം ആവശ്യപ്പെട്ട ചെയര്‍പേഴ്സണ്‍ സുമന് ശര്‍മ്മയും സെല്‍ഫി പകര്‍ത്തുന്നതിനിടെ സംഭവസ്ഥലത്തുണ്ടായിരുന്നു. ബുധനാഴ്ച ജയ്പൂര്‍ നോര്‍ത്തിലെ മഹിള പോലീസ് സ്റ്റേഷനില്‍ പരാതിക്കാരിയായ യുവതിയുമായി ചെയര്‍പേഴ്സണ്‍ സംസാരിച്ചിരിക്കുന്നതിനിടെയാണ് സോമ്യ ഗുര്‍ജര്‍ സെല്‍ഫി പകര്‍ത്തിയത്. എന്നാല്‍ സെല്‍ഫിക്കിടെ താന്‍ യുവതിയോട് സംസാരിക്കുകയായിരുന്നുവന്നും ഇത്തരം നടപടികളോ് താന്‍ യോജിക്കുന്നില്ലെന്നും വിശദകരണം ആവശ്യപ്പെട്ട് ചെയര്‍പേഴ്സണ്‍ പറഞ്ഞു. സോമ്യയോട് രേഖാമൂലം വിശദീകരണം തേടിട്ടുണ്ടെന്നും നാളെതന്നെ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുമര്‍ ശര്‍മ്മ അറിയിച്ചു.
എന്നാല്‍ സോമ്യ ഗുര്‍ജര്‍ സെല്‍ഫിയെടുക്കുന്ന ദൃശ്യം നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കവെ സെല്‍ഫിക്കിടെ ചെയര്‍പേഴ്സണും തയ്യാറായ ചിത്രങ്ങലും ഇക്കൂട്ടത്തിലുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശവനിതാ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
സ്ത്രീധനം നല്‍കാത്തതിനു ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരന്മാരും ബലാല്‍സംഗം ചെയ്തെന്ന് ആരോപോചിച്ച് 30 കാരിയായ യുവതി പരാതി നല്‍കിയത്.