രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി സ്റ്റൈല്‍മന്നന്‍

Monday May 15th, 2017
2

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകള്‍ നല്‍കി തമിഴ് സൂപ്പര്‍ താരം രജനികാന്ത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് രജനികാന്ത് പറഞ്ഞു. എല്ലാം ദൈവം തീരുമാനിക്കും പോലെ സംഭവിക്കും. ഏത് നിയോഗവും ഏറ്റെടുക്കേണ്ടി വന്നാലും സത്യസന്ധമായി നിര്‍വഹിക്കുമെന്നും സൂപ്പര്‍ താരം വ്യക്തമാക്കി.

താനൊരു നടനാണ്. ദൈവഹിതവും അതാണ്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെ പിന്തുണച്ചിരുന്നു. അതൊരു തെറ്റായിരുന്നു. ഒരു പാര്‍ട്ടിയെയും നിലവില്‍ താന്‍ പിന്തുണക്കുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പലരും രംഗത്തു വരുന്നുണ്ടെന്നും രജനികാന്ത് വ്യക്തമാക്കി. നീണ്ട എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ആരാധകര്‍ക്ക് മുമ്പില്‍ സ്‌റ്റൈല്‍ മന്നന്‍ മനസ് തുറന്നത്. കോടമ്പാക്കം രാഗവേന്ദ്ര കല്യാണ മണ്ഡപത്തിലായിരുന്നു കൂടിക്കാഴ്ച.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/rajani-kanth-to-politics/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം