പ്രിയാമണി-മുസ്തഫ വിവാഹനിശ്ചയം

Tuesday May 31st, 2016
2

Priyamani Musthafaബംഗ്ലൂരു: തെന്നിന്ത്യന്‍ താരറാണി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. മെയ് 27ന് വെള്ളിയാഴ്ച ബംഗളൂരുവിലെ പ്രിയാമണിയുടെ വസതിയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഈ വര്‍ഷം അവസാനത്തോടെ വിവാഹം നടത്താനാണ് തീരുമാനം.

ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഐ.പി.എല്‍ ചടങ്ങില്‍െ വച്ചാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. മുസ്തഫയുടെ ഹ്യുമറും സത്യസന്ധതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയാമണി പറയുന്നു. വിനയന്‍ സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിലെ കിടിലന്‍ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പ്രിയക്ക് ലഭിച്ചിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/priyamani-wedding-fixation">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം