യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസ് വഴിത്തിരിവില്‍

Tuesday November 3rd, 2015
2

Peedanam case fruit stallകണ്ണൂര്‍: തലശ്ശേരി സ്വദേശിനിയും ഭര്‍തൃമതിയുമായ 27കാരിയെ ഫ്രൂട്‌സ് കട ഉടമ ലോഡ്ജിലേക്ക് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ വഴിത്തിരിവ്. ധര്‍മ്മടം സ്‌നേഹതീരം സ്വദേശിയായ യുവതിയാണ് വടകരയിലെ ഫ്രൂട്‌സ് കടയുടമയായ ചേറ്റംകുന്ന് സ്വദേശിക്കെതിരെ പരാതി നല്‍കിയിരുന്നത്. യുവാവുമായി യുവതി പ്രണയത്തിലാവുകയും തുടര്‍ന്ന് യുവതിയുടെ സമ്മതത്തോടെ ഇവര്‍ കൊച്ചിയിലെത്തി ലോഡ്ജില്‍ റൂമെടുത്ത് കിടപ്പറ പങ്കിടുകയായിരുന്നുവെന്ന യുവാവിന്റെ സുഹൃത്തുക്കളുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത്.

ചേറ്റംകുന്നിലെ ഭര്‍തൃവീടിനടുത്തുള്ള യുവാവിന്റെ കടയില്‍ ഒരിക്കല്‍ ഫ്രൂട്ട്‌സ് വാങ്ങാനെത്തിയതു മുതല്‍ തുടങ്ങിയ ബന്ധം സ്ഥിരമായ ഫോണ്‍വിളിയിലേക്കും പിന്നീടത് പ്രണയത്തിലേക്കും വഴി മാറുകയായിരുന്നുവത്രെ. പ്രണയവും കളിയും തമാശയുമായി കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് കൊച്ചിയിലേക്ക് പോയി ഹോട്ടല്‍ മുറിയെടുത്ത് കിടപ്പറ പങ്കിടുകയായിരുന്നുവത്രെ. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ യുവതി സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഇവരുടെ പിതാവ് തലശ്ശേരി പോലീസില്‍ പരാതിയെ തുടര്‍ന്ന് യുവതി നേരിട്ട് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവുകയും കോടതിയുടെ അനുമതിയോടെ പിതാവിന്റെ കൂടെ പോകുകയും ചെയ്തിരുന്നു.

ഇതിനു ശേഷമാണ് യുവതി ഫ്രൂട്‌സ് കട ഉടമ ഫിറോസിനെതിരേ പരാതി കൊടുത്തത്. ഒക്‌ടോബര്‍ 26ന് എറണാകുളത്തെ വൈറ്റിലയിലുള്ള ലോഡ്ജിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. സുഹൃത്തിനെ പോലെ പെരുമാറിയ യുവാവില്‍നിന്നും ഇത്തരത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും യുവതി പോലീസില്‍ പറഞ്ഞു. സൗഹൃദവും, കൂട്ടും നടിച്ച് പഴക്കടക്കാരന്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും യുവതി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞിരുന്നു. അതെസമയം, യുവാവുമായി കൊച്ചിയില്‍ പോയതും ലാഡ്ജില്‍ താമസിച്ചതും യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവായ യുവാവ് അറിഞ്ഞതോടെയാണ് യുവതി ഫിറോസിനെതിരെ പരാതി കൊടുത്തതെന്നാണ് കുറ്റാരോപിതനായ ഫിറോസിന്റെ സുഹൃത്തുക്കുള്‍ പറയുന്നത്. യുവതി പരാതി നല്‍കിയതോടെ നാട്ടില്‍ നിന്നു മുങ്ങിയ ഫിറോസിനെ തിരക്കിയുള്ള അന്വേഷണത്തിലാണ് തലശ്ശേരി പോലീസ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഫിറോസിന്റെ വീട്ടിലും കടയിലും പോലിസ് പരിശോധന നടത്തി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/pravasi-house-wife-raped-case-fake-with-her-relation">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം