സൈനുദ്ദീന്‍ വധം; എന്തിനാണ് കൊടിയേരി അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത്?

Friday March 28th, 2014
2

OOMMAN CHANDYമലപ്പുറം: കണ്ണൂരിലെ സൈനുദ്ദീന്‍ വധക്കേസില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് എന്തിനായിരുന്നെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുത്തനത്താണിയില്‍ യു.ഡി.എഫ്. പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം ഭരിക്കുമ്പോഴുണ്ടായ കൊലപാതകത്തിന്റെ അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയും യഥാര്‍ഥ പ്രതികളെ പിടികൂടുമെന്നും കണ്ടപ്പോഴാണ് കോടിയേരി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് കേസ് ശരിയായ ദിശയിലല്ല പോവുന്നതെന്നു കണ്ട കുടുംബം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇന്നിപ്പോള്‍ സി.ബി.ഐ. പ്രതികളെ കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യമുള്ളതിനാല്‍ ആരെയും വിമര്‍ശിക്കാം. പക്ഷേ, കായികമായി ഇല്ലായ്മ ചെയ്യുന്ന കാര്യം അംഗീകരിക്കാന്‍ പറ്റില്ല. അക്രമരാഷ്ട്രീയം സംസ്ഥാനത്തിന് അപമാനമാണ്.

കൊന്നിട്ടും കൊന്നിട്ടും വാശിതീരാതെ മരിച്ച ടി പിയെ വെട്ടി പക തീര്‍ക്കുകയായിരുന്നു. ഷുക്കൂറിനെ പരസ്യ വിചാരണ ചെയ്ത് വധിക്കാന്‍ ഉത്തരവ് നടപ്പാക്കി. ഇതിനെതിരേ ശക്തമായ വികാരം ഉയര്‍ന്നുകഴിഞ്ഞു. എന്നിട്ടും സി.പി.എം. പാഠംപഠിച്ചില്ല. തൃശൂരിലെ ആളുമാറി കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടി ഓഫിസില്‍ താമസിച്ച് കൊല്ലുകയായിരുന്നു. ഒരു നാടിന്റെ ദുഃഖം ഇപ്പോഴും തീരാതെ നില്‍ക്കുന്നു.

അക്രമരാഷ്ട്രീയത്തിനെതിരേ അനുഭവങ്ങളില്‍നിന്നു പാഠംപഠിക്കാത്ത സി.പി.എമ്മിനെതിരായ ശക്തമായ വിയോജിപ്പായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി മമ്മുട്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/police-officers-change-kannur">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം