പിണറായി വിജയന് ആശംസയുമായി സുധീരനും ചെന്നിത്തലയും ഫെയ്‌സ്ബുക്കില്‍

Wednesday May 25th, 2016
2

chennithala sudheeranകൊച്ചി: മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും രമേശ് ചെന്നിത്തലയും ഫേസ്ബുക്കില്‍. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും ജനങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പു വരുത്താന്‍ പിണറായി വിജയന് സാധിക്കട്ടെ എന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മൂന്നരക്കോടി ജനങ്ങളുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനു കഴിയട്ടെയെന്ന് രമേശ് ചെന്നിത്തല ആശംസിച്ചു.

വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുഖ്യമന്ത്രിയായി നാളെ ചുമതലയേല്‍ക്കുന്ന ശ്രീ. പിണറായി വിജയന് ആശംസകള്‍ നേരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വംഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിനു കഴിയട്ടെ. സ്ഥാനമേറ്റ ശേഷം അദ്ദേഹത്തിന്റെ പ്രഥമപരിഗണന സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉണ്ടായ രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് ഉടനടി അറുതിവരുത്തുക എന്നതാണ്.
സംസ്ഥാന വ്യാപകമായി തന്നെ കോണ്‍ഗ്രസ്‌യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പിണറായിയില്‍ തന്നെ നാല് കോണ്‍ഗ്രസ് ഓഫീസുകള്‍ ഉള്‍പ്പടെ കണ്ണൂരില്‍ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം. ആക്രമണമുണ്ടായി. കരുനാഗപ്പള്ളിയില്‍ ഐ.എന്‍.റ്റി.യു.സി. യൂണിറ്റ് സെക്രട്ടറി അന്‍സാര്‍ ഉള്‍പ്പെടെ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ്, ആര്‍.എസ്.പി. ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണം.
ബി.ജെ.പി-സി.പി.എം. സംഘട്ടനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതും ആശങ്കയുണ്ടാക്കുന്നു. സി.പി.എം-ബി.ജെ.പി. നേതൃത്വം അണികളെ നിയന്ത്രിക്കണം. മുഖം നോക്കാതെ നടപടി സ്വീകരിച്ചേ മതിയാകൂ. കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍ വരണം. രാഷ്ട്രീയത്തിന്റെ പേരില്‍ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമുണ്ടാകരുത്. ജനങ്ങള്‍ക്ക് വേണ്ടത് സമാധാന ജീവിതമാണ്. അത് ഉറപ്പുവരത്താന്‍ ശ്രീ. പിണറായി വിജയന് സാധിക്കട്ടെ എന്നാണ് എന്റെ പ്രത്യാശ.

രമേശ് ചെന്നിത്തലയുടെ പോസ്റ്റ്:
കേരള മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്ന ശ്രീ പിണറായി വിജയന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. കേരളത്തിലെ മൂന്നരകോടി ജനങ്ങളുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും പൂര്‍ത്തികരിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുപോകാനും, കേരളത്തെ വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നയിക്കാനും ഈ സര്‍ക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/pinarayivijayan-wishing-post-facebook-chennithala-sudheeran">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം