സഭയില്‍ ഒറ്റയാനായി പി സി ജോര്‍ജ്; സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ട് ചെയ്തില്ല

Friday June 3rd, 2016
2

P-C-George-LL123തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ ബിജെപിയുടെ ആദ്യ അംഗമായ ഒ രാജഗോപാലിന്റേയും ഇരു മുന്നണികളേയും പരാജയപ്പെടുത്തി സഭയിലെത്തിയ പിസി ജോര്‍ജിന്റേയും വോട്ടുകള്‍ ആര്‍ക്കായിരിക്കും എന്നായിരുന്നു കൗതുകകരം. രാജഗോപാല്‍ വോട്ട് ചെയ്‌തെങ്കിലും പിസി ജോര്‍ജ് വോട്ട് ചെയ്യാതെ ബാലറ്റ് വാങ്ങി പെട്ടിയില്‍ ഇടുകയാണ് ചെയ്തത്. രാവിലെ മനസാക്ഷിക്കനുസരിച്ച് സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ട് ചെയ്യുമെന്നാണ് പിസി ജോര്‍ജ് പറഞ്ഞിരുന്നത്.

രാജഗോപാലിന്റേയും പിസി ജോര്‍ജിന്റേയും വോട്ടുകള്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗവും പൊന്നാനി എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണനും കുന്നത്തുനാട്ടില്‍ നിന്നും രണ്ടാംതവണയും വിജയം നേടിയ കോണ്‍ഗ്രസ് എംഎല്‍എ വിപി സജീന്ദ്രനും തമ്മിലാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരരംഗത്തുണ്ടായിരുന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/pc-george-assembly-speaker-election-vot">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം