പാലക്കാട് 19ഉം 20 ഉം വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍

Thursday June 9th, 2016
2

hangingപാലക്കാട്: സഹോദരികളുടെ മക്കളായ രണ്ടു പെണ്‍കുട്ടികളെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒലവക്കോട് ആലങ്കോട് സ്വദേശികളായ അനുപ്രിയ(19), നിമ(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരികളായ മാലതി, ഗീത എന്നിവരുടെ മക്കളാണ് മരിച്ച പെണ്‍കുട്ടികള്‍. ഇന്ന് രാവിലെ ആറുമണിയോടെ ആലങ്കോട്ടെ മുത്തശ്ശിയുടെ വീട്ടിലാണ് സംഭവം.

പ്രസുല്‍രാജിന്റേയും മാലതിയുടേയും മകളാണ് അനുപ്രിയ. വിവാഹിതയായ നിമയുടെ ഭര്‍ത്താവ് ജയപ്രകാശ് ഗള്‍ഫിലാണ്. പിതാവ് സുന്ദരന്‍. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇരുവരും ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്‌നമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും മൃതദേഹം കുടുംബാംഗങ്ങളെ കാണിക്കരുതെന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തു. ടൗണ്‍ നോര്‍ത് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/palakkad-teenage-girls-hanging">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം