സ്ത്രീകളുടെ അശ്ലീല ഫോട്ടോകളുണ്ടാക്കി പ്രചരിപ്പിച്ച യുവാവ് പിടിയില്‍

Wednesday January 18th, 2017
2

കൊച്ചി: സ്ത്രീയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളുണ്ടാക്കി ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പത്തനംതിട്ട അരുവാപുലം കല്ലേലിത്തോട്ടം കോന്നി എസ്‌റ്റേറ്റില്‍ നാസര്‍ സലീം(42)ആണ് പിടിയിലായത്. പാലാരിവട്ടം സ്വദേശിനിയായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിക്കുകയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളുണ്ടാക്കി ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് ഇയാളെ പോലിസ് അറസ്റ്റു ചെയ്തത്.

ഐഎംഓ വീഡിയോ കോളിങ് വഴി സംസാരിച്ച് യുവതിയുടെ ഫോട്ടോ സ്‌ക്രീന്‍ ഷോട്ട് എടുത്തായിരുന്നു ചിത്രങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റി. ഇവ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നല്‍കാന്‍ തയാറായില്ല. ഇതോടെ വ്യാജ പ്രൊഫൈല്‍ വഴി ചിത്രം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര ഐപിഎസിന് ലഭിച്ച വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/nude-foto-fb-man-caches">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം