വീണ്ടും പോളിയോ വൈറസ്; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

Wednesday June 15th, 2016
2

Medical-Lab-Assistantഹൈദരാബാദ്: പ്രത്യേക തരം പോളിയോ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തെലങ്കാന സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ജനങ്ങളോട് ജാഗ്രതയോടെയിരിക്കാനും നിര്‍ദ്ദേശം നല്‍കി. നഗരത്തിലെ മലിനജലത്തിലാണ് ടൈപ്പ് 2 ഇനത്തില്‍പ്പെടുന്ന വൈറസിനെ കണ്ടെത്തിയത്.

വൈറസിനെ കണ്ടെത്തിയ ജലത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 2011 ല്‍ പോളിയോ പൂര്‍ണമായും രാജ്യത്ത് നിന്നും തുടച്ചുനീക്കിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് പോളിയോ വൈറസിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

രംഗ റെഡ്ഡി ജില്ലയിലെ പ്രദേശങ്ങളില്‍ ജൂണ്‍ 20 മുതല്‍ 26 വരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേശ്വര്‍ തിവാരി അറിയിച്ചു. ആറ് മാസം മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/new-polio-virus-research-india">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം