ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണന്‍ മാധ്യമ പുരസ്‌കാരം ഐപ്പ് വള്ളിക്കാടന്

Thursday January 12th, 2017
2

റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം പ്രമുഖ കമ്യൂണിസ്റ്റ് നേതാവും, നിയമസഭാസാമാജികനും, ജനയുഗം പത്രാധിപരുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം ഗള്‍ഫ് മേഖലയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് തെങ്ങമം ബാലകൃഷ്ണന്‍ മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ഐപ്പ് വളളിക്കാടന്‍ അര്‍ഹനായി.

പ്രവാസി ജീവിതങ്ങളും അവരുടെ വിവിധങ്ങളായ പ്രശ്‌നങ്ങളെയും അധികരിച്ച് 2015 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ മിഡില്‍ ഈസ്റ്റിലെ റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് ലഭിച്ച എന്‍ട്രികളില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരള ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ്, മലയാളം ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മുസാഫിര്‍ ഏലംകുളം, സാഹിത്യകാരനായ ജോസഫ് അതിരുങ്കല്‍, സാംസ്‌കാരിക പ്രവര്‍ത്തകനായ പി ശിവപ്രസാദ് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ആഭ്യന്തര യുദ്ധം രൂക്ഷമായിരുന്ന യെമന്‍ സന്ദര്‍ശിച്ച്, അവിടെയുള്ള മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യാക്കാരുടെ അവസ്ഥയെ സംബന്ധിച്ചും, അവരെ രക്ഷപ്പെടുത്തി കൊണ്ടു വരുന്നതിനു യെമനിലും ജീബൂത്തിയിലുമായി ഇന്ത്യാ ഗവര്‍ന്മെന്റ് നടത്തിയ ഇടപെടലിനെനെക്കുറിച്ചുമുള്ള വിവിധ റിപ്പോര്‍ട്ടുകളാണ് ഐപ്പ് വള്ളിക്കാടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സംഘര്‍ഷ സമയത്ത് യമെന്‍ സന്ദര്‍ശിച്ച എക മലയാളി പത്രപ്രവര്‍ത്തകനാണു ഐപ്പ് വള്ളിക്കാടന്‍ എന്ന പ്രത്യേകതയുമുണ്ട്. 25000 ഇന്ത്യന്‍ രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. റിയാദില്‍ നടക്കുന്ന ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരികവേദി വാര്‍ഷികാഘോഷ പരിപാടിയില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ന്യൂ ഏജ് സെക്രട്ടറി ഷാനവാസ് പാലക്കാട്, ജോ:സെക്രട്ടറി വിനോദ് മഞ്ചേരി, ഷാജഹാന്‍ തൊടിയൂര്‍, രാജന്‍ നിലമ്പൂര്‍, സനല്‍ കുമാര്‍ തലശ്ശേരി, ജൂറി അംഗം ജോസഫ് അതിരുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/new-age-media-award-iype-vallikkadan">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം