ദേശീയ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: കേരളവും ഉത്തര്‍പ്രദേശും കടുത്ത പോരാട്ടത്തില്‍

Saturday May 28th, 2016
2

calicutകോഴിക്കോട്: 13-ാം ദേശീയ യൂത്ത് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ആതിധേയരായ കേരളവും ഉത്തര്‍പ്രദേശും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിനത്തിലെ പോരാട്ടത്തിനൊടുവില്‍ 60 പോയിന്റുകളുമായി ഉത്തര്‍പ്രദേശ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 57 പോയിന്റുമായി കേരളം തൊട്ടുപുറകിലുണ്ട്. രണ്ട് ദിവസമായി നടന്നുവരുന്ന മീറ്റിന് ഇന്ന് സമാപനമാകും.

മീറ്റിന്റെ അവസാന ദിവസമായ ഇന്ന് 16 ഫൈനല്‍ മത്സരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സിന്തറ്റിക്ക് മൈതാനം സാക്ഷിയാകും. പെണ്‍കുട്ടികളുടെ 200 മീറ്ററോടെ ട്രാക്കുണരും. തുടര്‍ന്ന് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 800 മീറ്റര്‍ റണ്‍, ട്രിപ്പിള്‍ ജംമ്പ്, ജാവലിന്‍ ത്രോ, പോള്‍ വോള്‍ട്ട്, റിലേ തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഇന്ന് നടക്കും. 200, 800 മീറ്ററുകളില്‍ കേരളം ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ ആറുതവണയും മീറ്റിലേ ചമ്പ്യന്മാരായ ആതിധേയരായ കേരളം ഇത്തവണയും കിരീടം ചൂടാനാകുമെന്ന പ്രതീക്ഷയിലാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച ട്രാക്ക് കായികതാരങ്ങള്‍ക്ക് യഥാര്‍ത്ഥ പ്രകടനം കാഴ്ചവെക്കാന്‍ സഹായകരമാകുന്നുണ്ട്. രണ്ട് ദിവസമായി നടന്നുവരുന്ന മേളക്ക് ഇന്ന് സമാപനമാകും.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/national-athletic-meet-calicut">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം