ദേശീയഗാന അനാദരവിന്റെ പേരില്‍ അറസ്റ്റ്; തിയറ്റുകളില്‍ വ്യാപക പ്രതിഷേധം

Tuesday December 13th, 2016
2

iffk-2016തിരുവനന്തപുരം: രാജ്യാന്തര ചലചിത്രമേളയില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റില്ലെന്നാരോപിച്ച് നടന്ന അറസ്റ്റിനെതിരെ തീയേറ്ററുകളില്‍ വന്‍ പ്രതിഷേധം. പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററിനു മുന്നില്‍ സംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ദേശീയത അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും അത്തരം നിലപാടുകള്‍ പ്രതിരോധിക്കുകയാണു വേണ്ടതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കൂട്ടായ്മ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്ആര്‍ ശക്തിധരന്‍ ഉദ്ഘാടനം ചെയ്തു.

ചലചിത്രമേള രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ചലച്ചിത്ര ആസ്വാദന വേദികളില്‍ ഇത്തരം നിര്‍ബന്ധങ്ങള്‍ പാടില്ല. മനുഷ്യാവകാശങ്ങള്‍ക്കു മുകളില്‍ ഭരണകൂട ഇടപെടല്‍ അവസാനിപ്പിക്കണം. തങ്ങളുടെ പ്രതിഷേധം ദേശീയഗാനത്തോടോ ദേശീയതയോടോയുള്ള അനാദരവ് അല്ലെന്നും എന്നാല്‍ ഇത്തരം അടിച്ചേല്‍പ്പിക്കലുകളോട് യോജിക്കാനാവില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി.

രാവിലെ കൈരളി തീയേറ്ററിനു മുന്നില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ നേതൃത്വത്തില്‍ സംവിധായകരും കാണികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിനിമയ്ക്കു മുമ്പു ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റില്ലെന്നാരോപിച്ച് നിശാഗന്ധിയില്‍ തിങ്കളാഴ്ചയാണ് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം 6.45 ന് ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് സംഭവം. ദേശീയഗാനം പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ എഴുന്നേറ്റു നിന്നില്ലെന്നാരോപിച്ചു സ്ത്രീകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തിച്ചതിനു ശേഷം താക്കീതു നല്‍കി വിട്ടയച്ചു.
ജനം ടിവി റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് കാണികള്‍ക്കിടയിലൂടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനം ടിവി റിപ്പോര്‍ട്ടറുടെ പരാതിയെ തുടര്‍ന്നാണ് ദേശീയ ഗാനത്തിനിടിയില്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. അതെ സമയം, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുളള പരാതികള്‍ നിരവധിയായി ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ താക്കീത് നല്‍കി പറഞ്ഞയച്ചതെന്ന് മ്യൂസിയം പോലീസ് പ്രതികരിച്ചു.

അതേസമയം, തിയേറ്ററിനു അകത്തുകയറി ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും മഫ്തിയില്‍ പോലീസിനെ പ്രവേശിപ്പിക്കുന്നത് അനുവദിക്കാന്‍ പറ്റില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/national-antham-theatre-issue-iffk-2016">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം