നസ്രിയ തിരിച്ചു വരുന്നു; ഫഹദിന്റെ നായികയായി

Wednesday August 19th, 2015
2

fahad-nasriyaകൊച്ചി: സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ് നസ്രിയ ഫഹദ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഭര്‍ത്താവും ജീവിത നായകനുമായ ഫഹദ് ഫാസിലിന്റെ നായികയായാണ് നസ്രിയ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നതാണറിയുന്നത്. സംവിധായകന്‍ അന്‍വര്‍ റഷീദാണ് യഥാര്‍ത്ഥ ജീവിതത്തിലെ ഈ സൂപ്പര്‍ ജോഡികളെ വീണ്ടും സിനിമയില്‍ ഒന്നിപ്പിക്കുന്നത്. വിവാഹത്തോടെ അഭിനയത്തിന് താത്കാലിക വിരാമമിട്ട നസ്രിയക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. മടങ്ങിവരവിന് പ്രചോദനം നല്‍കുന്നതാണ് പുരസ്‌കാരമെന്നും ഇനിയും അഭിനയത്തില്‍ തുടരുമെന്നും അവാര്‍ഡ് ലഭിച്ച ശേഷം നസ്രിയ വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി മണിയറയിലെ ജിന്ന് എന്ന ചിത്രം അവന്‍വര്‍ റഷീദ് തീരുമാനിച്ചിരുന്നു. രഘുനാഥ് പാലേരിയായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പിന്നീട് ആ പ്രോജക്ട് ഉപേക്ഷിക്കുകയുണ്ടായി. ആഷിക് അബു നിര്‍മ്മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണീ ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ദിലീപിന്റെ കിങ് ലയറിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഫഹദാണ് നായകന്‍. ഇതിനിടെയാണ് അന്‍വര്‍ റഷീദിന്റെ ചിത്രത്തില്‍ നസ്രിയ-ഫഹദ് കൂട്ടുകെട്ടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/nasriya-come-back-with-fahad">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം