മിസ്റ്റര്‍ വേള്‍ഡായി ഇന്ത്യന്‍ പയ്യന്‍

Wednesday July 20th, 2016
2

rohith kandelvalന്യൂഡല്‍ഹി: യു.കെയിലെ സൗത്ത് പോര്‍ട്ടില്‍ നടന്ന അന്താരാഷ്ട്ര പുരുഷ സൗന്ദര്യ മല്‍സരത്തില്‍ ഇന്ത്യക്കാരനായ രോഹിത് കണ്ടേല്‍വാളിന് ഒന്നാം സ്ഥാനം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് രോഹിത്. ജൂലൈ 19 നായിരുന്നു മല്‍സരം. 47 മല്‍സരാര്‍ഥികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മല്‍സരത്തില്‍ പെങ്കടുത്തത്. മിസ്റ്റര്‍ വേള്‍ഡ് നേട്ടത്തിന് പുറമേ ലോക മള്‍ട്ടി മീഡിയ അവാര്‍ഡ്, മികച്ച മല്‍സരാര്‍ഥി എന്നീ നേട്ടങ്ങളും രോഹിത് നേടി. മുംബൈയില്‍ എം.ബി.എ ബിരുദത്തിന് ചേര്‍ന്നെങ്കിലും രോഹിത് ഇടക്ക് വെച്ച് പഠനം നിര്‍ത്തുകയായിരുന്നു.

ഹൈദരാബാദില്‍ നിന്നുള്ള രോഹിതിനെ കുടുംബത്തിലെ ബിസിനസില്‍ ചേരാന്‍ പിതാവ് നിര്‍ബന്ധിച്ചെങ്കിലും തള്ളിക്കളയുകയായിരുന്നു. ഈ നേട്ടത്തില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇനിയും പിന്തുണ ആവശ്യമുണ്ടെന്നും രോഹിത് വ്യക്തമാക്കി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/mrworld-rohith-kandelval-indian/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം