സംസ്ഥാനത്ത് വാഹന പണിമുടക്ക്

Friday March 31st, 2017
2

തിരുവനന്തപുരം: വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വര്‍ധനയും നികുതി വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. സി.െഎ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, യു.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, കെ.ടി.യു.സി യൂനിയനുകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പണിമുടക്കില്‍നിന്ന് ബി.എം.എസ് വിട്ടുനില്‍ക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രമാണിച്ച് മലപ്പുറം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, മിനി ലോറി തൊഴിലാളികളാണ് പണിമുടക്കുന്നത്. പണിമുടക്കിന്റെ ഭാഗമായി എല്ലാ താലൂക്ക് കേന്ദ്രത്തിലും തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രകടനവും തിരുവനന്തപുരം ഏജീസ് ഓഫിസിലേക്ക് മാര്‍ച്ചും നടക്കും. റോഡ് ഗതാഗതമേഖലയിലെ മുഴുവന്‍ സേവനവും കുത്തകവല്‍കരിക്കാനും മോട്ടോര്‍ വാഹന തൊഴിലാളികളെ തൊഴില്‍രഹിതരാക്കാനും ഇടയാക്കുന്ന വാഹനനിയമ ഭേദഗതി പിന്‍വലിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തും
കോഴിക്കോട്: ട്രേഡ് യൂനിയനുകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച വാഹന പണിമുടക്കിന്റെ സാഹചര്യത്തില്‍ വെള്ളിയാഴ്ച സര്‍വിസുകള്‍ നിര്‍ത്തിവെക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ കെ. മുഹമ്മദ് സഫറുല്ല അറിയിച്ചു. ബസുകള്‍ സാധാരണ പോലെ സര്‍വിസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/motor-strike-started-state">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം