മോഹന്‍ ഭഗവത് കേരളം സന്ദര്‍ശിക്കും

Monday August 25th, 2014
2

Mohan-Bhagwatകൊച്ചി: ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച കേരളത്തിലെത്തും. സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍സംഘചാലക് ഇടുക്കി സന്ദര്‍ശിക്കുന്നത്. അഞ്ചു ദിവസവും ഇടുക്കിയില്‍ ക്യാംപ് ചെയ്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. 26 മുതല്‍30 വരെയാണ് മോഹന്‍ ഭാഗവത് ഇടുക്കിയിലുളളത്. തൊടുപുഴയിലും കട്ടപ്പനയിലും യോഗം വിളിച്ചിട്ടുണ്ട്. ആദ്യമായാണ് സര്‍സംഘചാലക് ഇത്രയും ദിവസം കേരളത്തില്‍ ചെലവഴിക്കുന്നത്.

അതെസമയം, മോഹന്‍ഭാഗവതിന്റെ പരിപാടിയുടെ വിശാദംശങ്ങള്‍ ആര്‍.എസ്.എസ്. ഇത് വരെ പരസ്യപ്പെടുത്തിയിട്ടില്ല. എങ്കിലും പാര്‍ട്ടിയുടെ സംഘടനാശക്തി താഴേ തലം മുതല്‍ ശക്തമാക്കുകയെന്നതാണ് ലക്ഷ്യമെന്നാണ് സൂചന. വിവിധ സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുളളത്. സംസ്ഥാന ഭാരവാഹികള്‍, താലൂക്ക് സംഘചാലകര്‍ എന്നിങ്ങനെയുളളവര്‍ക്ക് വെവ്വേറെ സെഷനുകളാണ് സംഘടിപ്പിച്ചിട്ടുളളത്. ഗണ വേഷധാരികളായ സജീവ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പ്രവേശനം ഉളളു. ഇടുക്കി ദേവികുളം നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ക്കായാണ് ഒരു ദിവസം കട്ടപ്പനയില്‍ യോഗം വിളിച്ചിരിക്കുന്നത്. ബാക്കിയുളള നാല് ദിവസവും തൊടുപുഴയിലാണ് യോഗം. സന്ദര്‍ശനത്തിനിടയില്‍ വിവിധ ഹൈന്ദവ നേതാക്കളെ കാണുമെന്നും സൂചന ഉണ്ട്. പരിപാടികളിലേക്ക് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കില്ല.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/mohan-bagavath-rss-leader">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം