കോണ്‍ഗ്രസ് കരയില്‍ പിടിച്ചിട്ട മല്‍സ്യത്തിനു സമാനമെന്ന് മോഡി

Friday January 27th, 2017
2

ജലന്ധര്‍: പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യം മുഴുവന്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു. അധികാരമില്ലാത്തതിന്റെ അസ്വസ്ഥതയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്. കരയില്‍ പിടിച്ചിട്ട മത്സ്യത്തിന് തുല്യമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ. കുടുംബ പ്രശ്‌നങ്ങളുള്ള ഓരോ സംസ്ഥാനത്തേക്കും അധികാരത്തിന് വേണ്ടി ഓടി നടക്കുകയാണ് കോണ്‍ഗ്രസെന്നും മോഡി പറഞ്ഞു. ഫെബ്രുവരി നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രകാശ് സിങ് ബാദലിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/modi-about-congress-party/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം