ഫോണ്‍ സംഭാഷണ വിവാദം; ചാനല്‍ മേധാവിയടക്കം ഒമ്പതുപേര്‍ക്കെതിരെ ജാമ്യമില്ലാകേസ്

Friday March 31st, 2017
2

തിരുവനന്തപുരം: ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണ വിവാദത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷിക്കാന്‍ കഴിഞ്ഞദിവസം രൂപീകരിച്ച പ്രത്യക അന്വേഷണ സംഘമാണ് ചാനല്‍ മേധവി അടക്കം 9 പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയത്. ഐ.ടി ആക്ടും ഗൂഢാലോചനകുറ്റവും ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹൈടെക്‌സെല്‍ ഡി.വൈ.എസ്.പി ബിജുമോനാണ് അന്വേഷണ ഉദ്യോസ്ഥന്‍. കോട്ടയം എസ്.പി രാമചന്ദ്രന്‍, പാലക്കാട് എസ്.പി പ്രതീഷ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാനവാസ്, എസ്.ഐ സുധാകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പു സംസ്ഥാന പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയിരുന്നു. ശശീന്ദ്രന്‍ കേസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നു ഡി.ജി.പി ലോകനാഥ് ബെഹ്‌റയും അറിയിച്ചിരുന്നു.

മന്ത്രിയെ ഫോണില്‍ വിളിച്ചത് മാധ്യമപ്രവര്‍ത്തക തന്നെയാണെന്നും വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫോണ്‍സംഭാഷണം പുറത്തുവിട്ട ചാനല്‍ തന്നെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പ്രത്യേക സംഘം അന്വേഷിക്കുമെന്ന് തീരുമാനം വന്ന് മണിക്കൂറുകള്‍ക്കകമാണ് ചാനല്‍ സി.ഇ.ഒ ഖേദപ്രകടനം നടത്തിയത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/mobile-issue-case-against-mangalam-channel">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം