വനിതാ എം.എല്‍.എയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Wednesday October 12th, 2016
2

തിരുവനന്തപുരം: വനിതാ എം.എല്‍.എയെയും സുഹൃത്തുക്കളെയും അപമാനിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി 10.30ന് എം.എല്‍.എ ഹോസ്റ്റലിലേക്ക് രണ്ട് വനിതാ പ്രതിനിധികള്‍ക്കൊപ്പം മടങ്ങിയ വൈക്കം എം.എല്‍.എ ആശയെ ആണ് അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പേട്ട സ്വദേശി വിനോദിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു. സമ്മേളനം കഴിഞ്ഞ് കിഴക്കേകോട്ടയിലത്തെിയ ആശയും സുഹൃത്തുക്കളും എം.എല്‍.എ ഹോസ്റ്റലിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിനോദ് ആദ്യം ഓട്ടം പോകാന്‍ തയാറായില്ല. ഓട്ടോയില്‍ കയറിയ എം.എല്‍.എയോട് ഇരട്ടി തുകയാണ് ചോദിച്ചത്.

അത് തരാമെന്നും സാധാരണ ഒന്നര ഇരട്ടിയാണ് കൊടുക്കുന്നതെന്നും എം.എല്‍.എ പറഞ്ഞതിനത്തെുടര്‍ന്ന് കോട്ടയ്ക്കകത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിര്‍ത്തി ഇയാള്‍ മൂവരെയും അപമാനിച്ച് സംസാരിക്കുകയായിരുന്നു. എം.എല്‍.എ ആണെന്ന് പറഞ്ഞെങ്കിലും എം.എല്‍.എ ആയാലും പൊലീസായാലും തനിക്ക് പുല്ലാണെന്ന് പറഞ്ഞ് ഇയാള്‍ അധിക്ഷേപം തുടരുകയായിരുന്നു. തുടര്‍ന്ന് തിരികെ കിഴക്കേകോട്ടയില്‍ കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് എം.എല്‍.എ പറഞ്ഞു.

ഇതിനിടെ, അവിടെയത്തെിയ മറ്റൊരു ഓട്ടോറിക്ഷക്കാരനും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. ഇതോടെ ഭയന്ന എം.എല്‍.എയെ സഹായിക്കാന്‍ അപ്പോഴേക്കും മറ്റ് പ്രതിനിധികളത്തെി. പിന്നീട് പൊലീസ് എത്തി ഓട്ടോറിക്ഷാ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാര്‍ട്ടിയുമായി ആലോചിച്ചശേഷം പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/mla-harassed-driver-aressted-tvm">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം