മിത്സുബിഷിയുടെ 150000 വാഹനങ്ങളിലും നിസാന്റെ 468000 കാറുകളിലും ഇന്ധനക്ഷമതയില്‍ കൃത്രിമത്വം

Friday April 22nd, 2016
2
മിത്സുബിഷി അധികൃതര്‍ ക്ഷമാപണം നടത്തുന്നു
മിത്സുബിഷി അധികൃതര്‍ ക്ഷമാപണം നടത്തുന്നു

ടോക്യോ: വാഹനങ്ങളുടെ ഇന്ധനക്ഷമതാ വിവരങ്ങളില്‍ കൃത്രിമം കാണിച്ചെന്ന് ജപ്പാനിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മിത്സുബിഷി. മിത്സുബിഷിയുടെ 1,50,000 ചെറുകിട വാഹനങ്ങളിലും  നിസാനിനുവേണ്ടി നിര്‍മിച്ച 4,68,000 കാറുകളിലും കൃത്രിമത്വം നടന്നിട്ടുള്ളതായി കമ്പനി പറഞ്ഞു. വീഴ്ച ഗതാഗതവകുപ്പു മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മിത്സുബിഷി പ്രസിഡന്റ് ടെറ്റ്‌സുരൊ ഐകാവ പറഞ്ഞു. തന്റെ അറിവയോടെയല്ല കൃത്രിമം നടന്നതെന്നും ജീവനക്കാര്‍ അത് ചെയ്തതിനുള്ള കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.  വീഴ്ചയില്‍ മാപ്പുപറഞ്ഞ് അദ്ദേഹവും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വാര്‍ത്താസമ്മേളനത്തില്‍ തലകുനിച്ചു.

വെളിപ്പെടുത്തലിന് പിന്നാലെ കമ്പനിയുടെ പ്ലാന്റില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കേസ് ഗൗരവമായാണ് കാണുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഏപ്രില്‍ 27നകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ധനക്ഷമതാ പരിശോധനകളിലെ അപര്യാപ്തതയെക്കുറിച്ച് കാര്‍ നിര്‍മാതാക്കളായ നിസാന്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൃത്രിമം കണ്ടത്തെിയത്. കമ്പനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി മൂല്യം 16 ശതമാനം കുറഞ്ഞു. വെളിപ്പെടുത്തല്‍ കമ്പനിക്ക് 3000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയേക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

പുറത്തുവിടുന്ന പുകയുടെ കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫോക്‌സ് വാഗണ്‍ 11 ദശലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/mitsubishi-company-cheating-fuel">
Twitter
SHARE0
LinkedIn
Tags:
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം