ഷംന തസ്‌നീമിന്റെ മരണം; അധികൃത നിസ്സംഗതക്കെതിരെ സോഷ്യല്‍മീഡിയ

Sunday March 12th, 2017
2

കൊച്ചി: ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്‌നീം കുത്തിവെപ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ നീതി തേടി സോഷ്യല്‍ മീഡിയ. രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയും കണ്ണൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ കെ.എ. അബൂട്ടിയുടെ മകളുമായ ഷംന 2016 ജൂലൈ 18നാണ് പനിക്കുള്ള കുത്തിവെപ്പിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. മരണത്തിന് ഉത്തരവാദി കൊച്ചി ഗവ. മെഡിക്കല്‍ കോളജാണെന്നായിരുന്നു എറണാകുളം ഡി.എം.ഒ അധ്യക്ഷനായ സമിതിയുടെ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. മെഡിക്കല്‍ ബോര്‍ഡിലെ ഫോറന്‍സിക് വിഭാഗം നല്‍കിയ വിശദീകരണക്കുറിപ്പില്‍ ചികിത്സ റിപ്പോര്‍ട്ടിലെ അപൂര്‍ണതയും പൊരുത്തക്കേടും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് അധികൃതര്‍ കാണിച്ചത്.

ഇതിനിടെ ഷംനയുടെ പിതാവ് നീതിതേടി മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കി. വിദ്യാര്‍ഥിനിയുടെ മരണം മെഡിക്കല്‍ ഓഫിസര്‍മാരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പരാതി പരിഗണിച്ച മനുഷ്യാവകാശ കമീഷന്‍ ഒക്ടോബര്‍ 16ന് വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന് തൊട്ടടുത്ത ദിവസം മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജ്, ജനറല്‍ മെഡിസിന്‍ വിഭാഗം റെസിഡന്റ് ഡോക്ടര്‍ ബിനോ ജോസ് എന്നിവരെ സസ്‌പെന്റ് ചെയതു. എന്നാല്‍, വകുപ്പുതല, പൊലീസ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.

ഏറെ പ്രതീക്ഷയോടെ ഡോക്ടറാവണമെന്ന മോഹത്തോ എം.ബി.ബി.എസിന് ചേര്‍ന്ന മകളുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഷംനയുടെ പിതാവ് അബൂട്ടി മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ ബന്ധപ്പെട്ട അധികാരികളോ രാഷ്ട്രീയപാര്‍ട്ടികളോ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലെന്നു മാത്രമല്ല ഷംനയുടെ ചികില്‍സാ ചിലവെന്നു പറഞ്ഞു ഭീമമായ തുക പിതാവില്‍ നിന്നു തട്ടിയെടുക്കുകയും ചെയ്തു. മകളുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ വാങ്ങി നല്‍കാനുള്ള നിയമപോരാട്ടത്തിലാണീ പിതാവ്.

തങ്ങളുടെ രക്തസാക്ഷി പട്ടികയില്‍ പെടാത്തതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഷംനയുടെ കുടുംബത്തിനു പിന്തുണ നല്‍കിയിട്ടില്ല.
ഇതോടെയാണ് സോഷ്യല്‍മീഡിയ ഷംനക്കുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്. ഷംനക്കു നീതി ലഭ്യമാക്കാനായി #JusticeForShamna എന്ന പേരില്‍ ഹാഷ് ടാഗ് തുടങ്ങിയാണ് സോഷ്യല്‍മീഡിയ കാംപയിന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനകം നിരവധിയാളുകള്‍ ഷംനക്കു നീതിതേടിയുള്ള പോരാട്ടത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/mbbs-student-shamna-death-fb-campaign/">
Twitter
SHARE4
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം