മദ്രസ അധ്യാപകനെ താമസസ്ഥലത്തിട്ട് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്നു

Tuesday March 21st, 2017
2

കാസര്‍കോട്:  ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടികൊലപ്പെടുത്തി. കുടക് സ്വദേശി റിയാസി (28) നെയാണ് താമസസ്ഥലത്ത് വെട്ടികൊലപ്പെടുത്തിയത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. ചൂരി പഴയ പള്ളിയോട് അനുബന്ധിച്ചുള്ള കിടപ്പുമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസിനെ വാഹനത്തിലെത്തിയ ഒരു സംഘമാളുകള്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ ശബ്ദം കേട്ട് മുറി തുറന്നപ്പോള്‍ അക്രമികള്‍ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തി തടഞ്ഞു. പിന്നീട് ഖത്തീബ് മൈക്കിലൂടെ സംഭവത്തെ കുറിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കണ്ടത് കഴുത്തറുത്ത് ചോരയില്‍ കുളിച്ച് കിടക്കുന്ന റിയാസിനെയായിരുന്നു. റിയാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കൊലപാതകത്തിനു പിന്നിലെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും സ്ഥലത്തെത്തിയ എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോഡ് നിയോജക മണ്ഡലത്തില്‍ മുസ്ലിംലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വിദ്യഭ്യാസ സ്ഥാപനങ്ങളെയും അവശ്യസര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസുകാരാണെന്നാണ് സൂചന. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കാസര്‍കോഡ് പ്രകടനം നടത്തി. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും എസ്.ഡി.പി.ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/mas-jid-labor-killed-kasargod">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം