മാരുതി വിതാര ബ്രെസ്സ നാളെ ഇന്ത്യന്‍ റോഡിലിറങ്ങും

Monday March 7th, 2016
2

Maruti-Brezza-Rear1

ന്യൂഡല്‍ഹി:  പ്രമുഖ കാര്‍നിര്‍മ്മാതാക്കാളായ മാരുതി സുസുക്കി ഇന്ത്യയുടെ പുതിയ ആഡംബര മോഡലായ മാരുതി വിതാര ബ്രെസ്സ നാളെ മുതല്‍ ഇന്ത്യന്‍ റോഡിലിറങ്ങും. മാരുതി സുസുകിയുടെ റിസെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഹൗസ്് രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കിയതില്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യ ഉല്‍പ്പന്നമെന്ന പ്രത്യേകയുണ്ട് വിതാര ബ്രെസ്സക്ക്.

മാരുതി സുസുകിയുടെ സ്ഥിരം ഡീലര്‍മാര്‍ വഴിയാണ് കാറുകള്‍ വില്‍പ്പന നടത്തുക. നെക്‌സ ഷോറൂമുകളില്‍ ഇവ ലഭ്യമാകില്ല. കാറിന്റെ ബേസ് മോഡലിന് ഏകദേശം 6.75 ലക്ഷം രൂപ വിലവരും. ടോപ് എന്‍ഡ് മോഡലിന് 10ലക്ഷം രൂപവരെ വിലവരും. 24കിലോമീറ്റര്‍ അധികം മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, 15ഇഞ്ച് സ്റ്റീല്‍ വീല്‍, മാനുവല്‍ എയര്‍കണ്ടീഷന്‍, ചരിഞ്ഞ് ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീല്‍, പാര്‍സല്‍ ട്രെ, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍ തുടങ്ങിയ പ്രത്യേകതകള്‍ ഉണ്ട്.

1.3 ലിറ്റര്‍ മള്‍ട്ടിജറ്റ് ഡീസല്‍ എഞ്ചിനോടെ പുറത്തിറങ്ങുന്ന ബ്രെസ്സ പിന്നീട് 1.5 ലിറ്റര്‍ എം.സിരീസ് പെട്രോളും ലക്ഷ്യമിടുന്നുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/maruthi-suzuki-brezza-indian-model">
Twitter
SHARE0
LinkedIn
Tags: ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം