കൊച്ചി: മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം സ്റ്റീവ് കൊപ്പലിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ളാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. കൊപ്പല്‍ ഈയാഴ്ച്ച കൊച്ചിയിലെത്തുമെന്ന് ടീം ഉടമകളിലൊരാളായ സച്ചിന് ട്വിറ്ററിലൂടെ അറിയിച്ചു. ഡേവിഡ് ജെയിംസിനും പീറ്റര്‍ ടെയ്ലര്‍ക്കും ശേഷമാണ് കൊപ്പല്‍ ബളാസ്റ്റേഴ്സിന്റെ പരിശീലകനായെത്തുന്നത്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബുകളുടെയടക്കം പരിശീലകനായി 30 വര്‍ഷത്തെ പരിചയസമ്പത്തുമായാണ് 60 കാരനായ കൊപ്പലിന്റെ ഇന്ത്യയിലേക്കുള്ള വരവ്.
മാഞ്ചസ്റ്റര്യുനൈറ്റഡിനായി 300 കളികളിലും ഇംഗ്ളണ്ട് ദേശീയ ടീമിനായി 42 കളികളിലും ബൂട്ടുകെട്ടിയതാരമാണ് കൊപ്പല്‍. ക്രിസ്റ്റല്‍ പാലസ് , മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകളുടെ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊപ്പലിന്റെ വരവോട് കൂടി കേരള ബളാസ്റ്റേഴ്സിന് മികച്ചപ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ടീം മാനേജ്മെന്റ്.