ജയിലില്‍ ആത്മഹത്യാശ്രമം; മലപ്പുറം സ്‌ഫോടനക്കേസ് പ്രതി ഗുരുതരാവസ്ഥയില്‍

Wednesday April 19th, 2017
2


തൃശൂര്‍: മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (27) വിയ്യൂര്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലാണെന്നും തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന്റെ മുറിവുകളുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടുദിവസമായി ജയിലില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഹൈദരാബാദ് യൂനിറ്റ് മേധാവി പ്രദീപ് അംബേദ്കറിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം അബ്ബാസിനെ ചോദ്യം ചെയ്യുകയായിരുന്നു.

2016 കേരളപ്പിറവി ദിനത്തിലാണ് മലപ്പുറം കലക്ടറേറ്റ് വളപ്പിലെ കോടതിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഹോമിയോ ഡി.എം.ഒയുടെ കാറില്‍ സ്‌ഫോടനമുണ്ടായത്. നവംബര്‍ 27നാണ് അബ്ബാസ് അലിയടക്കം നാലുപേരെ ചൈന്നെയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ (യു.എ.പി.എ) 310, 15, 16, 18, 20, ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 120, 121 എ, 427, സ്‌ഫോടക വസ്തു ഉപയോഗിക്കുന്നതിനെതിരായ നിയമത്തിലെ മൂന്ന്(എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജൂണ്‍ 15ന് കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലും അബ്ബാസ് അലിയടക്കമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/malapuram-blast-openent-hospit-alized">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം