മലപ്പുറത്ത് അഫ്‌സ്പ പ്രഖ്യാപിക്കണം

Friday November 4th, 2016
2

Subramanyam swamiന്യൂഡല്‍ഹി: മലപ്പുറത്ത് പ്രത്യേക സൈനിക നിയമമായ അഫ്‌സ്പ പ്രഖ്യാപിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ദ വീക് വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ അഭിപ്രായ പ്രകടനം.

‘മലപ്പുറം സ്‌ഫോടനം ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഡ്രസ് റിഹേഴ്‌സലാണ്. സി.പി.എം ചെയ്ത പാപമാണ് മലപ്പുറം ജില്ല. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ജില്ലയില്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ ജില്ലയിലെ സ്ഥിതി ഗതികള്‍ പരിശോധിക്കണമെന്ന് ഞാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുന്നു.’ അഭിമുഖത്തില്‍ സ്വാമി പറഞ്ഞു.

നവംബര്‍ ഒന്നിന് മലപ്പുറം കലക്ടറേറ്റ് വളപ്പിലെ വാഹനത്തില്‍ സ്‌ഫോടനമുണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/malapuram-blast-afpsa-bjp-swami/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം