മലപ്പുറം ഉപതിരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐക്ക് സ്ഥാനാര്‍ഥിയില്ല

Wednesday March 22nd, 2017
2

മലപ്പുറം: ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്വന്തം സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാത്ത തിരഞ്ഞെടുപ്പാണിത്. ഈയൊരു നിര്‍വ്വികാരത ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും നിഴലിച്ച് കാണുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയും മതേതര ഭരണഘടനയും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളിയെ ചെറുതായി കാണാനാവില്ല. ഇതിനെതിരായ പ്രതിരോധം മതേതരകക്ഷികളുടെ ഐക്യത്തെക്കുറിച്ചുള്ള വാചകക്കസര്‍ത്തുകളില്‍ ഒതുക്കേണ്ടതല്ല. ബി.ജെ.പി.ക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടവര്‍ തിരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി ബാന്ധവമാരോപിച്ച് പരസ്പരം ചെളിവാരിയെറിയുന്നതിന്റെ ഗുണം ലഭിക്കുന്നത് സംഘ്പരിവാറിനാണ്. ഇടത്‌വലത് മുന്നണികള്‍ പിന്നാക്ക ജനതയെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളോട് പുലര്‍ത്തുന്ന സമീപനം പുനരവലോകനം നടത്തണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/malapu-ram-by-election-sdpi-candi-date">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം